Posted On
date_range Updated On
date_range പൊലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ
അഞ്ചൽ: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പൊലീസ് പിന്നാലെയെത്തി പിടികൂടി. തലച്ചിറ അനീഷ് മൻസിലിൽ അനൂബ് ഖാൻ (25) ആണ് കഴിഞ്ഞ ദിവസം ഏരൂർ പൊലീസിെൻറ പിടിയിലായത്.
ഏരൂർ പൊലീസ് പരിധിയിലുള്ള വിവാഹിതയും സഹപാഠിയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി അനൂബ് ഖാൻ പീഡിപ്പിച്ചുവെന്നുള്ള പരാതിയിൽ ഏരൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരവെയാണ് ഇയാൾ പിടിയിലായത്.
തലച്ചിറയിലുള്ള വീട്ടിലെത്തിയ പൊലീസിനെക്കണ്ട് അനൂബ് ഖാൻ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് അനൂബ് ഖാനെ കസ്റ്റഡിയിലെടുത്തു.
എസ്.ഐ കെ.സി സാജു, എ.എസ്. ഐ കെ.വി ശ്രീകുമാർ, സി.പി .ഒ എച്ച് അഭീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.