Posted On
date_range Updated On
date_range അയൽവാസിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചു; കെ.എസ്.ആര്‍.ടി.സി കണ്ടക്ടർ അറസ്റ്റിൽ
കാട്ടാക്കട: വസ്തുതർക്കത്തിനിടെ അയൽവാസിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ കുന്നിൻപുറം തകടിയിൽ പുത്തൻവീട്ടിൽ എ. നുജൂബിനെയാണ് (44) നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ സാഹിർ ഉബൈദിനാണ് തലക്ക് പരിക്കേറ്റത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.