Posted On
date_range Updated On
date_range എന്‍റെ മരണമാണ് നിനക്കുള്ള വിവാഹ സമ്മാനം; മുൻ കാമുകിയുടെ കല്യാണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
ന്യൂഡൽഹി: മുൻ കാമുകിയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഛത്തിസ്ഗഢിലെ ബലോഡിലാണ് സംഭവം.
യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വിവാഹ ഒരുക്കുങ്ങൾ നടക്കുകയാണെന്ന വിവരം അറിഞ്ഞതോടെ യുവാവ് കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവാവിന്‍റെ മുറിയുടെ ചുമരിൽ കരി കൊണ്ട് എഴുതിയ നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. എന്‍റെ മരണം നിന്‍റെ വിവാഹത്തിനുള്ള സമ്മാനമാണെന്നായിരുന്നു യുവാവ് കുറിച്ചത്.
ആത്മഹത്യ ചെയ്യാൻ ഒരുക്കങ്ങൾ നടത്തുന്നതിന്‍റെ വീഡിയോ വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയതിന് ശേഷമാണ് യുവാവ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൈമാറിയതായി ബലോഡ് ഡി.എസ്.പി പ്രതീക് ചതുർവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.