ഒ​രു കോ​ടി​യു​ടെ മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്; കേ​സി​ലെ പ്ര​തി ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ

കൊ​ച്ചി: പ്ര​മു​ഖ സ്വ​കാ​ര്യ ധ​ന​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്റെ പാ​ലാ​രി​വ​ട്ടം ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ട​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് പി​ടി​യി​ലാ​യി. കേ​സി​ലെ നാ​ലാം പ്ര​തി കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ൽ​ത്താ​ഫി​നെ​യാ​ണ് (29) ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് 14 ത​വ​ണ​യാ​യി 116 മു​ക്കു​പ​ണ്ട വ​ള​ക​ൾ സ്വ​ർ​ണ​മെ​ന്ന വ്യാ​ജേ​ന പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്.

ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി​യ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി വി​ഷ്ണു (31), സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ടി.​ആ​ർ. രാ​ഹു​ൽ (39) എ​ന്നി​വ​രെ വീ​ണ്ടും മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. വ്യാ​ജ ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഷി​നോ​ജ് (42), ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഷി​നോ​ജി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​ർ​ഷാ​ൽ ഇ​സ്മാ​യി​ൽ (32), ലി​ബി​ൻ സേ​വ്യ​ർ (34) എ​ന്നി​വ​ർ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലും പി​ടി​യി​ലാ​യി.

ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്താ​ൻ വി​ഷ്ണു​വി​നും രാ​ഹു​ലി​നും കൈ​മാ​റി​യ​ത് അ​ൽ​ത്താ​ഫാ​ണ്. ത​ട്ടി​പ്പ് പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് മു​ങ്ങി​യ ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലെ മൊ​ബൈ​ൽ ഷോ​പ്പി​ൽ ജോ​ലി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജി​ത് ലാ​ലി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​ഗീ​ഷ് ആ​ർ, പ്ര​ദീ​ഷ് പി.​പി, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബി​ൻ ഗം​ഗ, സി.​പി.​ഒ​മാ​രാ​യ അ​ഖി​ൽ പ​ത്മ​ൻ, ബി​ബി​ൻ മോ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - One crore rupees worth of property fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.