Posted On
date_range Updated On
date_range ലഹരിക്കടത്ത് ശ്രമം പൊളിച്ച് ഒമാൻ കസ്റ്റംസ്
മസ്കത്ത്: വിറ്റമിൻ ഗുളികകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ഒമാനിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. തപാൽ പാഴ്സലായി എത്തിയ വിറ്റമിൻ ബി12 കാപ്സ്യൂളുകൾക്കുള്ളിൽ ഒളിപ്പിച്ച ക്രിസ്റ്റൽ മെത്തഫെറ്റമിൻ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.പാഴ്സലിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലും തുടർന്നുള്ള വിശദമായ പരിശോധനയിലുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കാപ്സ്യൂളുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു. പരിശോധനയുടെ ദൃശ്യങ്ങൾ ഒമാൻ കസ്റ്റംസ് പുറത്തുവിട്ടു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.