Posted On
date_range Updated On
date_range പ്രണയബന്ധം ഉപേക്ഷിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കെട്ടിതൂക്കികൊല്ലാൻ ശ്രമം
നാഗ്പൂർ: പ്രണയബന്ധം ഉപേക്ഷിച്ചതിന്‍റെ പേരിൽ കാമുകിയെ കെട്ടിതൂക്കി കൊല്ലാൻ ശ്രമിച്ച 23കാരൻ അറസ്റ്റിൽ. നാഗ്പൂരിലെ കൊറാഡി പ്രേദശത്ത് വെള്ളിയാഴ്ചയാണ് സംഭവം.
പ്രതിയായ ആദേശ് ദുർഗാദാസ് തിർപുഡെ ഒളിവിലാണെന്നും ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
ആദേശ് ഒരു മോഷണ കേസിൽ അറസ്റ്റിലായതിന് പിന്നാലെ പെൺകുട്ടി ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
വെള്ളിയാഴ്ച വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ മർദിക്കുകയും മുറിയിലെ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് അടുത്ത ബന്ധു മുറിയിലേക്ക് എത്തുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.