Posted On
date_range Updated On
date_range കുനിയിൽ ഇരട്ടക്കൊല കേസ്: അന്തിമ വാദം ഇന്ന് പുനരാരംഭിക്കും
മഞ്ചേരി: കുനിയിൽ ഇരട്ടക്കൊല കേസിൽ അന്തിമവാദം തിങ്കളാഴ്ച പുനരാരംഭിക്കും. ഇതിനായി മൂന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കി. വാദ സമയത്തുതന്നെ തെളിവുകൾ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോജക്ടർ, സ്ക്രീൻ തുടങ്ങിയവയാണ് ഒരുക്കിയത്.
275 സാക്ഷികളെ വിസ്തരിക്കുകയും പ്രതികളെ ചോദ്യംചെയ്യൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം വാദം ഒരു വർഷത്തോളം മുടങ്ങിക്കിടക്കുകയായിരുന്നു. ഹൈകോടതി ഉത്തരവ് അനുസരിച്ചാണ് വീണ്ടും പുനരാരംഭിക്കുന്നത്. 2018 സെപ്റ്റംബർ 19നാണ് വിചാരണ തുടങ്ങിയത്. നവംബറിനകം തീർപ്പാക്കാനാണ് ഹൈകോടതി വിധി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.