ചന്ദ്രൻ പിള്ള

മരുമകനെ കുത്തിപ്പരിക്കേൽപ്പിച്ച വയോധികൻ അറസ്റ്റിൽ

ശാസ്താംകോട്ട: മകളുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച വയോധികൻ അറസ്റ്റിൽ. പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ കുറ്റികല്ലുംപുറത്തു വടക്കതിൽ രതീഷ് കുമാറി (39) നെയാണ് പരിക്കേൽപ്പിച്ചത്. ഐത്തോട്ടുവയിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേ കല്ലട പഴയാർ ചന്ദ്ര നിവാസ് വീട്ടിൽ ചന്ദ്രൻ പിള്ള (60) ആണ് അറസ്റ്റിലായത്.

ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി 10.45ഓടെയാണ് കേസിനാസ്പദമായ സംഭവം. അസഭ്യം വിളിച്ച് ചന്ദ്രൻ പിള്ള കൈയിൽ കരുതിയിരുന്ന പിച്ചാത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്താൻ ശ്രമിക്കുന്നതിനിടെ മരുമകൻ ഇടതു കൈകൊണ്ട് തടയുന്നതിനിടെയാണ് പരിക്കേറ്റത്. കുത്തു കൊണ്ട് തറയിൽ വീണതിനാൽ തലക്കും പരിക്കുണ്ട്.

ശാസ്താംകോട്ട എസ്.എച്ച്.ഒ അനൂപിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ ഭൂവനചന്ദ്രൻ, ജി.എ.എസ്.ഐ സലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Elderly man arrested for stabbing son-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.