ആ​മീ​ർ,അ​രു​ൺ, രാ​ഹു​ൽ

മണ്ണഞ്ചേരിയിൽ വീണ്ടും കഞ്ചാവ് വേട്ട

മ​ണ്ണ​ഞ്ചേ​രി: ​പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്​​ഡി​ൽ വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 19ാംവാ​ർ​ഡി​ൽ ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ ആ​മീ​റി​ൽ​നി​ന്ന്​ 10 ഗ്രാം ​ക​ഞ്ചാ​വും, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ത്ത​ൻ വെ​ളി​വീ​ട്ടി​ൽ അ​രു​ണി​ൽ​നി​ന്ന്​ 26 ഗ്രാം ​ക​ഞ്ചാ​വും, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡി​ൽ സ​ന്തോ​ഷ് ഭ​വ​നി​ൽ രാ​ഹു​ലി​ൽ​നി​ന്ന്​ 23 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഞ്ചാ​വി​ന്റെ സ്രോ​ത​സ്സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മ​ണ്ണ​ഞ്ചേ​രി എ​സ്.​എ​ച്ച് ഓ ​പി.​കെ മോ​ഹി​ത്, എ​സ്.​ഐ മാ​രാ​യ കെ.​ആ​ർ. ബി​ജു വി​ജ​യ​പ്പ​ൻ, പ്ര​സാ​ദ്, സി.​പി.​ഒ മാ​രാ​യ ഉ​ല്ലാ​സ് ഷൈ​ജു, ഷി​നോ​യി സ​ന്തോ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Cannabis hunt resumes in Mannancherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.