ഷിനാസ്
Posted On
date_range Updated On
date_range എ.ടി.എം കുത്തിത്തുറന്ന് മോഷണ ശ്രമം; യുവാവ് പിടിയിൽ
ആലുവ: നഗരത്തിൽ എ.ടി.എം കുത്തിത്തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മാള അന്നമനട അറയ്ക്കൽ വീട്ടിൽ ഷിനാസിനെയാണ് (36) ആലുവ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ച പമ്പുകവലയിലുള്ള എ.ടി.എമ്മാണ് കുത്തിത്തുറക്കാൻ ശ്രമിച്ചത്. രാത്രി പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ ജി. അനിൽ, പി.കെ. സക്കറിയ, കെ.ആർ. മുരളീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ഇ. യാസർ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ. രജീഷ്, എം.എസ്. സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.