Posted On
date_range Updated On
date_range 1200ലധികം മദ്യക്കുപ്പികളുമായി മൂന്ന് വിദേശികൾ പിടിയിൽ
മസ്കത്ത്: മദ്യം രാജ്യത്തേക്ക് കടത്തിയ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യൻ പൗരത്വമുള്ള ഇവരെ പിടികൂടുന്നത്. സംഘം എത്തിയ ബോട്ടിൽനിന്ന് 1200ലധികം മദ്യക്കുപ്പികൾ കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.