ഗോപാലകൃഷ്ണൻ
മല്ലപ്പള്ളി: ചീത്തവിളിച്ചത് ചോദ്യംചെയ്തതിലുള്ള വിരോധം കാരണം, വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടി. പെരുമ്പെട്ടി കോട്ടാങ്ങൽ വായ്പ്പൂര് പാലക്കൽ പാലത്താനം മുക്കാട്ട് മേപ്പുറത്ത് വീട്ടിൽ എം.കെ. ഗോപാലകൃഷ്ണനാണ് (75) പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ആറേമുക്കാലിന് വൈക്കം കവലയിലാണ് സംഭവം.
കോട്ടാങ്ങൽ വായ്പൂര് ചെറുതോട്ടുവഴി പ്ലാക്കൂട്ടത്തിൽ വിനോദ് പി.ആറിനാണ് (50) വെട്ടേറ്റത്. രാത്രി വായ്പൂര് ചന്തക്കുള്ളിൽനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.