Posted On
date_range Updated On
date_range 85കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 35കാരൻ പിടിയിൽ
ലഖ്നോ: ഉത്തർപ്രദേശിലെ ബറെയ്ലിയിൽ 85കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 35കാരൻ അറസ്റ്റിൽ. ജൂലൈ 29നായിരുന്നു സംഭവം. കേസിൽ രാകേഷ് കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭർത്താവും മകനും മരണപ്പെട്ടതിന് ശേഷം വയോധിക തനിച്ചായിരുന്നു താമസം. തിങ്കളാഴ്ച മദ്യലഹരിയിലായിരുന്ന പ്രതി വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. വയോധികയുടെ ഭർതൃസഹോദരി വീട്ടിലെത്തിയപ്പോഴാണ് പ്രതി ഇവരെ പീഡിപ്പിക്കുന്നത് കണ്ടത്. ഇവരെ കണ്ടയുടൻ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.
വയോധിക ബലാത്സംഗം ചെയ്യപ്പെട്ടതിന് പിന്നാലെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ പ്രദേശവാസികൾ ചേർന്ന് പൊലീസിന് കൈമാറി. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.