Posted On
date_range Updated On
date_range പൊലീസ് വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു; അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ
ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ദിൽ പൊലീസ് വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഇവരിൽ രണ്ടുപേർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
'പ്രഥമിക അന്വേഷണത്തിനുശേഷം രണ്ട് കോൺസ്റ്റബിൾമാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അഞ്ചുപേരെ സസ്പെൻഡ് ചെയ്തു.' -സി.എസ്.പി നിഷ റെഡ്ഡി പറഞ്ഞു.
നവംബർ 30ന് വാഹനങ്ങളിൽ നിന്ന് 250ലിറ്ററിലധികം ഡീസൽ മോഷ്ടിച്ചതായാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സി.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.