ഡൽഹി യൂണിവേഴ്​സിറ്റി: ഇ.ഡബ്ല്യു.എസ്​ വിഭാഗത്തിൽ ഒഴിവുകൾ ഇനിയും ബാക്കി

ന്യൂഡൽഹി: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്കായി(ഇ.ഡബ്ല്യു.എസ്​) സർക്കാർ പുതിയതായി അനുവദിച്ച സംവരണ സ ീറ്റുകളിൽ ഡൽഹി യൂണിവേഴ്​സിറ്റിയിൽ ബഹുഭൂരിപക്ഷവും ഒഴിഞ്ഞു കിടക്കുന്നു. രണ്ടാം കട്ട്​ ഓഫ്​ മാർക്ക്​ പ്രസിദ്ധീ കരിച്ച ശേഷവും​ ഈ വിഭാഗത്തിൽ നിന്ന് ആകെ 27 ശതമാനം സീറ്റുകളിൽ മാത്രമാണ്​ പ്രവേശനമായത്​. വിവിധ കോഴ്​സുകൾക്ക്​ പ് രവേശനം ലഭിക്കാൻ ഉയർന്ന കട്ട്​ ഓഫ്​ മാർക്ക്​ ആവശ്യമായതാണ്​ കൂടുതൽ പേർക്കും പ്രവേശനം നേടാൻ സാധിക്കാത്തതിൻെറ കാരണം.

ജോലിയിലും വിദ്യാഭ്യാസ രംഗത്തും ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് ജനുവരിയിൽ​ 10ശതമാനം സംവരണം അനുവദിച്ച​േതാടെ നിരവധി വിദ്യാർഥികൾ പരീക്ഷ ലക്ഷ്യമാക്കി പഠനം ഉൗർജ്ജിതമാക്കിയിരുന്നു. എന്നാൽ ഡൽഹി യൂണിവേഴ്​സിറ്റിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്നുള്ള വിവര​ പ്രകാരം സാമ്പത്തികമായി പി​ന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്​ നീക്കി വെച്ച സീറ്റുകളിൽ പ്രവേശനം മന്ദഗതിയിലാണ്​ നടക്കുന്നത്​.

ബിരുദ കോഴ്​സുകളിൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 5,600 സീറ്റുകൾ ഉണ്ടെന്നിരിക്കെ 1,527 സീറ്റുകളിൽ മാത്രമാണ്​ പ്രവേശനമായത്. അതേസമയം, യൂണിവേഴ്​സിറ്റിയുടെ ആകെ സീറ്റുകളിൽ 80 ശതമാനം സീറ്റുകളിലും പ്രവേശനമായിട്ടുണ്ട്​. ആകെയുള്ള 62,000 സീറ്റുകളിൽ ജൂലൈ 10 വരെ 50,989 സീറ്റുകളിൽ വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.

Tags:    
News Summary - EWS quota in DU mostly vacant due to high cut-offs -career and education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.