????? ??????????

ഫുള്‍ബ്രൈറ്റില്‍ പറക്കാം

വിദേശ പഠനം കൊതിക്കുന്നവര്‍ എന്തെല്ലാം തയാറെടുപ്പുകളാണ് നടത്തേണ്ടത്? അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേ്റ്റ് സര്‍വകലാശാലയില്‍ ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പോടെ പ്രവേശം നേടിയ പയ്യന്നൂര്‍ സ്വദേശി രേശ്മ കോറോത്ത് എഴുതുന്നു...

ഇഷ്ടവിഷയത്തില്‍ വിദേശ സര്‍വകലാശാലയില്‍ പഠനം, അതും ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പോടെ. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയുടെ കോര്‍വാലിസ് കാമ്പസില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശം നേടിയത് എന്‍െറ സ്വപ്ന സാക്ഷാത്കാരമായിരുന്നു.  ഇഷ്ട വിഷയം വുമണ്‍ സ്റ്റഡീസായിരുന്നു. വുമണ്‍ ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വാലിറ്റി എന്ന വിഷയത്തില്‍ തന്നെ വിദേശ പഠനാവസരം ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിമണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ജെന്‍ഡര്‍ സ്റ്റഡീസില്‍ എം.ഫിലും പൂര്‍ത്തിയാക്കി. ശേഷം ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡെവലപ്പ്മെന്‍റില്‍ (ആര്‍.ജി.എന്‍.ഐ.വൈ.ഡി.)ല്‍ ലക്ചററായി ജോലി നോക്കവേയാണ് യുനൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജുക്കേഷന്‍ ഫൗണ്ടേഷന്‍റെ (യു.എസ്.ഐ.ഇ.എഫ്.) ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പ് ലഭിച്ചത്. 

അമേരിക്കന്‍ കാമ്പസ് വ്യത്യസ്തം
ഇന്ത്യയിലെ കാമ്പസുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അമേരിക്കന്‍ കാമ്പസിലെ അക്കാദമിക് അന്തരീക്ഷം. വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ വളരെ തുറന്ന ബന്ധമാണ്. സ്വയം പഠനത്തിനും സംഘം ചേര്‍ന്നുള്ള പഠനത്തിനുമൊക്കെയാണ് ഇവിടെ പ്രാധാന്യം. ചെയ്യുന്ന വര്‍ക്കിെന്‍റ ഗുണനിലവാരത്തിലാണ് കാര്യം. കാമ്പസ് ജീവിതവും ഏറെ വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഏത് സംഘത്തിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം. സാമൂഹിക കൂട്ടായ്മകള്‍ക്കും ആളുകളുമായുള്ള ഇടപഴകലിനുമൊക്കെ ഇവിടെ ഏറെ പ്രാധാന്യമുണ്ട്. വസ്ത്രധാരണമടക്കമുള്ള കാര്യങ്ങളിലൊന്നും കാമ്പസില്‍ പ്രത്യേക നിബന്ധനകളൊന്നുമില്ല. സൗകര്യപ്രദമായ ഏത് വസ്്ത്രവും ധരിക്കാം. ഓരോരുത്തരുടെയും വ്യക്തിത്വത്തെ ആദരിക്കുന്ന ഉന്നതമായ അന്തരീക്ഷമാണ് കാമ്പസില്‍.

ഫുള്‍ദ്ദൈബറ്റ് ഫെലോഷിപ്
യു.എസ്.ഐ.ഇ.എഫ് നല്‍കുന്ന ഫുള്‍ബ്രൈറ്റ്  ഫെലോഷിപ്പ് പഠനച്ചെലവുകള്‍ പൂര്‍ണമായി കണ്ടെത്താനാവുന്ന മികച്ച ഓപ്ഷനാണ്.  പഠിക്കാന്‍ തിരഞ്ഞെടുത്ത വിഷയത്തില്‍ മൂന്ന് വര്‍ഷം സാമൂഹിക പ്രവര്‍ത്തനം നടത്തി പരിചയമുള്ളവര്‍ക്കാണ് ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പിന് അപേക്ഷിക്കാനാവുക. അപേക്ഷയുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം ഡല്‍ഹിയില്‍ അന്തിമ ഇന്‍റര്‍വ്യു ഉണ്ടാകും. ഇന്ത്യന്‍, അമേരിക്കന്‍ പ്രതിനിധികളാണ് അഭിമുഖം നടത്തുക. തിരഞ്ഞെടുത്ത വിഷയത്തിലെ അക്കാദമിക് വൈദഗ്ധ്യവും ആ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള ആര്‍ജവവുമാണ് അഭിമുഖത്തില്‍ മാറ്റുരക്കപ്പെടുക. വിഷയത്തില്‍ നടത്തിയ ഗവേഷണം, സാമൂഹിക സേവനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. 

നേരത്തേ തുടങ്ങണം തയാറെടുപ്പ്
വിദേശ സര്‍വകലാശാലയില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഒന്നര വര്‍ഷം മുമ്പെങ്കിലും തയാറെടുപ്പ് തുടങ്ങണം. ആദ്യം നമ്മുടെ താല്‍പര്യത്തിനനുസരിച്ചുള്ള സര്‍വകലാശാല കണ്ടത്തെി, പ്രവേശ മാനദണ്ഡങ്ങള്‍ മനസ്സിലാക്കണം. അതിനനുസരിച്ച് നമ്മുടെ സി.വിയും അക്കാദമിക് പ്രവര്‍ത്തനങ്ങളും വിപുലപ്പെടുത്തണം. അമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രവേശത്തിന് അപേക്ഷ നല്‍കാന്‍ ടോഫ്ല്‍ അല്ളെങ്കില്‍ ജി.ആര്‍.ഇ. വിജയിച്ചിരിക്കണം. ടോഫ്ലില്‍ മിനിമം 75 മാര്‍ക്ക് സ്കോര്‍ ചെയ്യണം. ഓരോ സര്‍വകലാശാലയുടെയും റാങ്കിങ് അനുസരിച്ച് വ്യത്യസ്തമായ ടോഫ്ല്‍, ജി.ആര്‍.ഇ. മാനദണ്ഡങ്ങളാണുള്ളത്. ഇവക്ക് കോച്ചിങ്ങിന് പോവാം. ഓണ്‍ലൈനായും തയ്യാറെടുപ്പുകള്‍ നടത്താം. ടോഫ്ല്‍, ജി.ആര്‍.ഇ. ടെസ്റ്റുകള്‍ക്ക് ഫീസ് കൂടുതലായതിനാല്‍ ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകള്‍ നടത്തി ആത്മവിശ്വാസം നേടിയ ശേഷം എഴുതുന്നതാണ് നല്ലത്. 

ലോകമെമ്പാടും ഒരുപാട് സ്കോളര്‍ഷിപ്പുകളുണ്ട്. നമുക്ക് അനുയോജ്യമായത് കണ്ടത്തെുകയാണ് കാര്യം. scholarshippositions.com പോലുള്ള സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ ദൈനംദിന അപ്ഡേറ്റുകള്‍ ലഭിക്കും. പൂര്‍ണ സ്കോളര്‍ഷിപ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ പാര്‍ട്ട്ടൈം ജോലി ചെയ്ത് പഠനച്ചെലവ് കണ്ടത്തെുന്നു. എത്തിയ ശേഷം ജോലി കണ്ടത്തൊമെന്ന് ആത്മവിശ്വാസമുള്ളവര്‍ക്ക് ഭാഗിക സ്കോളര്‍ഷിപ് സ്വീകരിച്ചും വിദേശ പഠനത്തിന് പോകം. രണ്ട് ഭാഗിക സ്കോളര്‍ഷിപ്പുകള്‍ നേടി പഠനച്ചെലവുകള്‍ കണ്ടത്തെുന്നവരുമുണ്ട്. ഭാഗിക സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്ന ഒട്ടേറെ ഇന്ത്യന്‍ ഏജന്‍സികളുണ്ട്. എങ്കിലും എല്ലാം കണിശമായി ആസൂത്രണം ചെയ്ത ശേഷമേ രാജ്യം വിടാവൂ. 

Tags:    
News Summary - Reshma Koroth Explaining; Will Study Oregon State University In America with Fulbright Scholarship -Career and Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.