മാനവിക ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണത്തിന് ഫെലോഷിപ്പുകള്‍

ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഐ.ഐ.എ.എസ്) ഇനി പറയുന്ന മാനവിക, ശാസ്ത്ര വിഷയങ്ങളില്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചിനായി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 
ഗവേഷണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്കോളേഴ്സിനാണ് ഫെലോഷിപ്പുകള്‍ ലഭിക്കുക. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഗവേഷണ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2016 നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഗവേഷണ മുന്നേറ്റ മേഖലകള്‍:
-സോഷ്യല്‍, പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് ഫിലോസഫി.
-കംപാരറ്റിവ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ (ഏന്‍ഷ്യന്‍റ്, മിഡീവല്‍, മോഡേണ്‍ ഫോക്ക് ആന്‍ഡ് ട്രൈബ് ഉള്‍പ്പെടെ)
-കംപാരറ്റിവ് സ്റ്റഡീസ് ഇന്‍ ഫിലോസഫി ആന്‍ഡ് റിലീജ്യന്‍
-കംപാരറ്റിവ് സ്റ്റഡീസ് ഇന്‍ ഹിസ്റ്ററി (ഹിസ്റ്റോറിയോഗ്രഫി & ഫിലോസഫി ഓഫ് ഹിസ്റ്ററി)
-എജുക്കേഷന്‍, കള്‍ചര്‍, ആര്‍ട്സ് (പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്് ഉള്‍പ്പെടെ)
-ഫണ്ടമെന്‍റല്‍ കോണ്‍സെപ്റ്റ്സ് ആന്‍ഡ് പ്രോബ്ളംസ് ഓഫ് ലോജിക് ആന്‍ഡ് മാത്തമാറ്റിക്സ്
-ഫണ്ടമെന്‍റല്‍ കോണ്‍സെപ്റ്റ്സ് ആന്‍ഡ് പ്രോബ്ളംസ് ഓഫ് നാച്ചുറല്‍ ആന്‍ഡ് ലൈഫ് സയന്‍സ്.
-സ്റ്റഡീസ് ഇന്‍ എന്‍വയണ്‍മെന്‍റ്.
-ഇന്ത്യന്‍ സിവിലൈസേഷന്‍.
-പ്രോബ്ളംസ് ഓഫ് കണ്ടംപററി ഇന്ത്യ (നാഷനല്‍ ഇന്‍റഗ്രേഷന്‍, നേഷന്‍ ബില്‍ഡിങ്)
അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.iias.ac.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 
നിര്‍ദേശാനുസരണം തയാറാക്കിയ അപേക്ഷ 2016 നവംബര്‍ 30നകം കിട്ടക്കത്തക്കവണ്ണം The Secretary, Indian Istitute of Advanced Study, Shimla - 171005. 
അപേക്ഷ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫെലോഷിപ്  കാലാവധി മൂന്നുമാസം മുതല്‍ രണ്ടുവര്‍ഷം വരെയാണ്. മൂന്നുവര്‍ഷം വരെ നീട്ടി കിട്ടാവുന്നതാണ്. ഗവേഷണ ജോലിയുടെ ഭാഗമായി ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സൗജന്യ താമസസൗകര്യം ലഭിക്കും. കമ്പ്യൂട്ടര്‍, ഇ-മെയില്‍ സൗകര്യങ്ങളും ലഭ്യമാകും. 
സര്‍വിസിലുള്ള ഗവേഷകര്‍ക്ക് സാലറി പ്രൊട്ടക്ഷന്‍ ലഭിക്കും. സര്‍വിസിലില്ലാത്തവര്‍ക്ക് ഫെലോഷിപ് ഗ്രാന്‍റായി 56,400 രൂപ വീതം പ്രതിമാസം ലഭിക്കുന്നതാണ്. 
കൂടുതല്‍ വിവരങ്ങള്‍ www.iics.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.