മാറ്റത്തിനായി ഒരുങ്ങാം യങ് ഇന്ത്യ ഫെലോഷിപ്പിലൂടെ 

രാജ്യത്ത് മാറ്റത്തിന്‍െറ ഗതി നിര്‍ണയിക്കുന്നത് യുവത്വമാണ്. അവരിലൂടെയാണ് പുതിയതെന്തും ലോകം നേടിയെടുക്കുന്നത്. ഊര്‍ജം രാജ്യപുരോഗതിക്ക് ഉപയോഗിക്കാന്‍ യങ് ഇന്ത്യ ഫെലോഷിപ്പിലൂടെ നിങ്ങള്‍ക്കും അവസരമുണ്ട്. ഹരിയാനയിലെ സോനാപേട്ടില്‍ പ്രവര്‍ത്തിക്കുന്ന അശോക യൂനിവേഴ്സിറ്റിയാണ് യങ് ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദ കോഴ്സാണ് യങ് ഇന്ത്യ ഫെലോഷിപ് വഴി നടത്തുന്നത്. 
പെന്‍സല്‍വേനിയ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് അപൈ്ളഡ് സയന്‍സസ്, ലണ്ടനിലെ മിഷിഗന്‍, കിങ്സ് കോളജ്, കേര്‍ലട്ടന്‍ കോളജ്, സയന്‍സ് പോ, യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ട്രിനിറ്റി കോളജ് ഡബ്ളിന്‍, യേല്‍ യൂനിവേഴ്സിറ്റി ആന്‍ഡ് വെല്ലസ്ലി കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സ് വഴി വിവിധ വിഭാഗങ്ങളില്‍ നേതൃഗുണമുള്ള യുവതയെ വാര്‍ത്തെടുക്കുകയാണ് യങ് ഇന്ത്യ ഫെലോഷിപ്പിന്‍െറ ലക്ഷ്യം. 
ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് യങ് ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷിക്കാം. 
അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. 2016 മേയ് 31 അടിസ്ഥാനത്തില്‍ പ്രായം 28 കഴിയരുത്. എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാമെങ്കിലും പ്രാദേശിക ഭാഷകളില്‍ പഠിച്ചവര്‍ക്ക് ഇംഗ്ളീഷില്‍ സംസാരിക്കാന്‍ കഴിയണം. 
മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ അപേക്ഷകള്‍ പരിശോധിക്കലാണ്. രണ്ടാം ഘട്ടമായി ടെലിഫോണിലൂടെ അഭിമുഖം നടത്തും. അവസാന ഘട്ടമായി നേരിട്ടുള്ള അഭിമുഖവും നടക്കും. 
www.youngindiafellowship.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18. 2017 ജനുവരി 31 വരെയാണ് ടെലിഫോണിലൂടെയുള്ള അഭിമുഖം. ഫെബ്രുവരി 28 വരെ നേരിട്ടുള്ള അഭിമുഖവും നടക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.