ശാസ്ത്രം പഠിക്കാം സ്കോളര്‍ഷിപ്പോടെ

മാത്തമാറ്റിക്സിലും മറ്റ് ശാസ്ത്രവിഷയങ്ങളിലും സ്കോളര്‍ഷിപ്പോടെ ഉന്നത വിദ്യാഭ്യാസത്തിന് ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവസരമൊരുക്കുന്നു. 2017 ആഗസ്റ്റിലാരംഭിക്കുന്ന ഇനിപറയുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം.
അപേക്ഷ ഓണ്‍ലൈനായും പേപ്പറില്‍ തയാറാക്കിയും സമര്‍പ്പിക്കാം. ഏപ്രില്‍ എട്ടുവരെ അപേക്ഷകള്‍ സ്വീകരിക്കും. മേയ് 18ന് ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കോഴ്സുകളും യോഗ്യതകളും
ബി.എസ്സി (ഹോണേഴ്സ്)-മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് ആന്‍ഡ് ഫിസിക്സ്-യോഗ്യത: പ്ളസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
എം.എസ്സി-മാത്തമാറ്റിക്സ്, ആപ്ളിക്കേഷന്‍സ് ഓഫ് മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, യോഗ്യത: ബി.എ, ബി.എസ്സി, ബി.ഇ/ബി.ടെക്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ നല്ല അറിവുണ്ടാകണം.
പിഎച്ച്.ഡി (മാത്തമാറ്റിക്സ്)-യോഗ്യത: ബി.ഇ/ബി.ടെക്/എം.എസ്സി മാത്സ്.
പിഎച്ച്.ഡി (കമ്പ്യൂട്ടര്‍ സയന്‍സ്): യോഗ്യത: ബി.ഇ/ബി.ടെക്/എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ.
പിഎച്ച്.ഡി (ഫിസിക്സ്): യോഗ്യത: ബി.ഇ/ബി.ടെക്/ബി.എസ്സി ഫിസിക്സ്/എം.എസ്സി ഫിസിക്സ്.
അപേക്ഷകര്‍ 2017 മേയ് 18ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷ നടക്കും. പിഎച്ച്.ഡി പ്രോഗ്രാമുകളുടെ തെരഞ്ഞെടുപ്പിനായി ചെന്നൈയില്‍ ഇന്‍റര്‍വ്യൂ ഉണ്ടാവും.
ബി.എസ്സി ഹോണേഴ്സ് ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 4000 രൂപ വീതവും എം.എസ്സി വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 6000 രൂപ വീതവുമാണ് സ്കോളര്‍ഷിപ് ലഭിക്കുക. ബി.എസ്സി വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപ കൂടി അധികം ലഭിക്കും.
പിഎച്ച്.ഡികാര്‍ക്ക് തുടക്കത്തില്‍ പ്രതിമാസം 25,000 രൂപയില്‍ കുറയാതെ ലഭിക്കും. മൂന്നാംവര്‍ഷം മുതല്‍ പ്രതിമാസം 28,000 രൂപ ലഭിക്കും. വാര്‍ഷിക ബുക്ക് ഗ്രാന്‍റായി 10,000 രൂപ വേറെയുമുണ്ട്.
2017ലെ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.cmi.ac.in/admissions എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. അഡ്മിഷന്‍ വിവരങ്ങള്‍ admissions@cmi.ac.in എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.വിലാസം: Chennai Mathematical Institute, HI, SIPCOT IT Part, Siruseri, Kelambakkam-603103, India. phone: 044-67480900, 27270226 0229.

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.