സ്വ​ർ​ണ​ജ​യ​ന്തി ഫെ​ലോ​ഷി​പ്​:​  ഏ​പ്രി​ൽ 15 വ​രെ അ​പേ​ക്ഷി​ക്കാം

ശാസ്ത്രകുതുകികളായ ഗവേഷകർക്ക് സ്വർണജയന്തി ഫെലോഷിപ്പിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. പ്രതിഭ തെളിയിച്ച യുവ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര-സാേങ്കതിക വിഷയങ്ങളിൽ ഗവേഷണം നടത്താൻ കേന്ദ്ര സർക്കാർ നൽകുന്ന ഫെലോഷിപ്പാണ് സ്വർണജയന്തി ഫെലോഷിപ്. രാജ്യം സ്വതന്ത്രമായതിെൻറ 50ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രം നടപ്പാക്കിയ ഫെലോഷിപ്പാണിത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചുവർഷം പ്രതിമാസം 25,000 രൂപയും മറ്റ് ഗ്രാൻറുകളുമാണ് ലഭിക്കുക. ഗവേഷണത്തിനാവശ്യമായ ആനുകൂല്യങ്ങൾ ഫെലോഷിപ്പിന് കീഴിൽ ലഭിക്കും. 
യോഗ്യത: സയൻസ്, എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിൻ വിഷയത്തിൽ ഗവേഷണബിരുദം പൂർത്തിയാക്കിയവരായിരിക്കണം അപേക്ഷകർ. ഉന്നതപഠനരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരായിരിക്കണം. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 30നും 40നും മധ്യേ ആയിരിക്കണം. 
തെരഞ്ഞെടുപ്പ്: ഇതിനായി രൂപവത്കരിക്കുന്ന സബ്ജക്ട് കമ്മിറ്റി അപേക്ഷകൾ പരിശോധിക്കും. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ പ്രസേൻറഷന് ക്ഷണിക്കും. അവരിൽനിന്ന് സബ്ജക്ട് കമ്മിറ്റി തെരഞ്ഞെടുക്കുന്നവർ വിദഗ്ധസമിതിക്ക് മുന്നിൽ വീണ്ടും പ്രസേൻറഷൻ നടത്തണം. അവരുടെ ശിപാർശ പരിഗണിച്ച് അന്തിമ തെരഞ്ഞെടുപ്പ് നടത്തും. 
അപേക്ഷ തപാലിൽ അയക്കുകയും പി.ഡി.എഫ് ഫോർമാറ്റിലാക്കിയ പകർപ്പ് മെയിൽ ചെയ്യുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് www.dst.gov.in ൽ Scientific & Engineering Research കാണുക.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.