കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2017-18 അധ്യയനവർഷം ഏർപ്പെടുത്തിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 1000 സ്കോളർഷിപ്പുകൾ നൽകും.
ഗവൺമെൻറ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും വാഴ്സിറ്റികളിലും മറ്റും 2017-18 അധ്യയനവർഷം ഒന്നാംവർഷ സയൻസ്/ഹ്യുമാനിറ്റീസ്/ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവരെ പരിഗണിക്കില്ല.
പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ പട്ടികവർഗക്കാർ മിനിമം പാസ് മാർക്കും പട്ടികജാതിക്കാർ സയൻസ്/ഹ്യുമാനിറ്റീസ്/സോഷ്യൽ സയൻസസ് വിഷയങ്ങൾക്ക് 55 ശതമാനം മാർക്കിലും ബിസിനസ് സ്റ്റഡീസിൽ 60 ശതമാനം മാർക്കിലും കുറയാതെ നേടി വിജയിച്ചിരിക്കണം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എല്ലാ വിഷയങ്ങൾക്കും 45 ശതമാനം മാർക്കിൽ കുറയാതെ ജയിച്ചാൽ മതി.
ബി.പി.എൽ, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർ സയൻസിന് 60 ശതമാനവും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിന് 55 ശതമാനവും ബിസിനസ് സ്റ്റഡീസിന് 65 ശതമാനവും മാർക്കിൽ കുറയാതെ നേടി പ്ലസ് ടു/തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം. മറ്റുള്ളവർ/ജനറൽ കാറ്റഗറിയിൽപെടുന്നവർ സയൻസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങൾക്ക് 75 ശതമാനം മാർക്കിൽ കുറയാതെയും ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെയും നേടി പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
അപേക്ഷ ഒാൺലൈനായി സമർപ്പിച്ചതിനുേശഷം ഹാർഡ് കോപ്പിയെടുത്ത് ഫോേട്ടാ പതിച്ച് നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനമേധാവിക്ക് ഡിസംബർ 19നകം സമർപ്പിക്കുകയും വേണം. അപേക്ഷയുടെ പകർപ്പ് അപേക്ഷാർഥി റഫറൻസിനായി സൂക്ഷിക്കണം. അപേക്ഷ പരിശോധിച്ച് ഡിസംബർ 23നകം അപ്രൂവൽ നടപടി പൂർത്തിയാക്കും.
മെറിറ്റടിസ്ഥാനത്തിൽ അർഹരായവരുടെ താൽക്കാലിക ലിസ്റ്റ് ഹയർ എജുക്കേഷൻ കൗൺസിൽ പ്രസിദ്ധപ്പെടുത്തും.
സ്േകാളർഷിപ് തുകയായി ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാം വർഷം 21,000 രൂപയും ലഭിക്കും. ബാങ്ക് അക്കൗണ്ട് മുഖാന്തരമാണ് തുക വിതരണം ചെയ്യുക.
അപേക്ഷ ഒാൺലൈനായി
www.kshec.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 2017 ഡിസംബർ 16 വരെ സ്വീകരിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ www.kshec.kerala.gov.in ലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.