നേതൃഗുണമുണ്ടോ... ഗാന്ധി ഫെലോഷിപ് ലഭിക്കും

രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നേതൃഗുണമുള്ളവര്‍ എപ്പോഴും ആവശ്യമാണ്. മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തി മാറ്റത്തിന് മുന്നില്‍ നടക്കാന്‍ കഴിവുള്ള യുവതീയുവാക്കള്‍ക്ക് ഗാന്ധി ഫെലോഷിപ്പിന് അവസരമുണ്ട്. അഞ്ച് സ്കൂളുകളില്‍ റിസോഴ്സ് പേഴ്സനായി പ്രവര്‍ത്തിച്ച് 1000 കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ പ്രചോദനമാവുകയാണ് ഫെലോകള്‍ ചെയ്യേണ്ടത്. രണ്ടു വര്‍ഷമാണ് ഫെലോഷിപ് കാലാവധി. അധ്യാപകരെയും പ്രധാനാധ്യാപകരെയും സഹായിച്ച് ആവശ്യമുള്ള സമയങ്ങളില്‍ നിര്‍ദേശം നല്‍കുകയാണ് പ്രധാന ചുമതല. ഇന്ത്യയിലെ പ്രമുഖ കോളജുകളില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് അപേക്ഷിക്കാം. സ്പോര്‍ട്സ് ക്യാപ്റ്റന്‍/ആര്‍ട്സ് ക്ളബ് ടീം ക്യാപ്റ്റന്‍/സ്റ്റേറ്റ്, നാഷനല്‍, ഇന്‍റര്‍നാഷനല്‍ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സംരംഭകര്‍ക്കും അവസരമുണ്ട്. 
ഗ്രാന്‍റ്: തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് മാസം 14,000 രൂപ ഫെലോഷിപ് ലഭിക്കും. ഇതിന് പുറമെ ഫോണ്‍ ബില്‍ അടക്കുന്നതിന് 600 രൂപയും സൗജന്യ താമസവും ലഭ്യമാണ്. 
ഗ്രാന്‍റില്‍ 7000 രൂപ മാസത്തില്‍ ലഭിക്കും. ബാക്കിയുള്ള 7000 രൂപ പലിശയില്ലാത്ത നിക്ഷേപമായിരിക്കും. 23 മാസത്തെ ഫെലോഷിപ് പൂര്‍ത്തിയാക്കുമ്പോഴാണ് ഈ തുക ലഭിക്കുക. 
gandhifellowship.creatrixcampus.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 
 വിശദവിവരങ്ങള്‍ക്ക്  www.gandhifellowship.org/fellowshipprogramming.php എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.