നരോതം സേഷ്സാരിയ  ഫൗണ്ടേഷന്‍  പി.ജി സ്കോളര്‍ഷിപ്

ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ സര്‍വകലാശാലകളില്‍ പ്യൂവര്‍ സയന്‍സ്, അപൈ്ളഡ് സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹുമാനിറ്റീസ്, ലോ, ആര്‍കിടെക്ചര്‍, മാനേജ്മെന്‍റ് തലങ്ങളില്‍ ഉന്നതപഠനം നടത്താന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുംബൈയിലെ നരോതം സേഷ്സാരിയ ഫൗണ്ടേഷന്‍െറ പി.ജി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനര്‍ഹത. യോഗ്യത നേടുന്നവര്‍ക്ക് 15 ലക്ഷം രൂപവരെ ലഭിക്കും. പലിശരഹിത വായ്പയായാണ് സ്കോളര്‍ഷിപ്പ് തുക ലഭിക്കുക. അപേക്ഷകരുടെ പ്രായം 30ല്‍ താഴെയായിരിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി  മാര്‍ച്ച് 28.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://pg.nsfoundation.co.in 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.