400 ദശലക്ഷം ഡോളറിന്‍െറ  സ്കോളര്‍ഷിപ്പുമായി ബ്രിട്ടന്‍

ചെന്നൈ: ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക്  വിദ്യാര്‍ഥികള്‍ക്കു  സുവര്‍ണ്ണ വാതില്‍ തുറന്ന് ഗ്രേറ്റ് ബ്രിട്ടന്‍. 400 ദശലക്ഷം ഡോളറിന്‍െറ സ്കോളര്‍ഷിപ്പാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200 ദശലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ കൂടി ലഭിക്കും.  ബ്രിട്ടനില്‍ നിന്നുളള 64 സര്‍വകലാശാലകളെ പങ്കെടുപ്പിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം ഏഴ്മണിവരെ ചെന്നൈ താജ് കൊറോമാന്‍ഡില്‍ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കും.  കൊച്ചി, ഹൈദരാബാദ്, പൂണെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും വിദ്യാഭ്യാസ പ്രദര്‍ശനം നടക്കുമെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ അറിയിച്ചു. എഞ്ചിനീയറിങ്, നിയമം, ആര്‍ട് ആന്‍റ് ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്ക് 291 വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുക. കോഴ്സുകള്‍, വിസ, അപേക്ഷ നല്‍കേണ്ട വിധം, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംശയദൂരികരണത്തിനുള്ള അവസരമുണ്ട്. കരിയര്‍ സെമിനാറുകളും സൈക്കോ മെട്രിക് പരീക്ഷകളും നടക്കും. 
ബ്രിട്ടനിലേക്ക് വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം കുറവ് അനുഭവപ്പെട്ടിരുന്നെങ്കിലും ഗുണനിലവാരം വര്‍ധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ പബ്ളിക്ക് അഫയേഴ്സ് തലവന്‍ റൂഡി ഫെര്‍ണാണ്ടസ് പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.