വനിത ബയോ സയന്‍റിസ്റ്റ് അവാര്‍ഡ്

ബയോളജി, ബയോടെക്നോളജി രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വനിത ശാസ്ത്രജ്ഞരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജി വകുപ്പാണ് നാഷനല്‍ വുമണ്‍ ബയോ സയന്‍റിസ്റ്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സീനിയര്‍ കാറ്റഗറി, യങ് കാറ്റഗറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം. 
രാജ്യത്തിനും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള ഗവേഷണങ്ങള്‍ നടത്തിയ മുതിര്‍ന്ന ശാസ്ത്രജ്ഞക്കാണ് സീനിയര്‍ കാറ്റഗറി അവാര്‍ഡ് ലഭിക്കുക. അഞ്ചു ലക്ഷം രൂപയും ഗോള്‍ഡ് മെഡലുമാണ് സമ്മാനം. യങ് കാറ്റഗറിയില്‍ 45 വയസ്സിന് താഴെയുള്ള രണ്ട് ശാസ്ത്രജ്ഞര്‍ക്ക് പുരസ്കാരം ലഭിക്കും. ബയോ സയന്‍സ്, ബയോ ടെക്നോളജി, അഗ്രികള്‍ച്ചറല്‍, ബയോ മെഡിക്കല്‍, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, പ്രൊഡക്ട് ആന്‍ഡ് ടെക്നോളജി ഡെവലപ്മെന്‍റ് എന്നീ വിഭാഗങ്ങളില്‍ ഗവേഷണം നടത്തുന്നവരെയാണ് പരിഗണിക്കുക. അവസാന മൂന്നുവര്‍ഷത്തെ ഗവേഷണമാണ് വിലയിരുത്തുക. ഒരു ലക്ഷം രൂപയും ഗോള്‍ഡ് മെഡലിനും പുറമെ റിസര്‍ച് ഗ്രാന്‍റായി അഞ്ചുലക്ഷം രൂപയും ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ് സഹിതം ജെ.കെ ദോര, അണ്ടര്‍ സെക്രട്ടറി, ഡിപാര്‍ട്മെന്‍റ് ഓഫ് ബയോ ടെക്നോളജി, റൂം നമ്പര്‍ 611, ലോധി റോഡ്, ന്യൂഡല്‍ഹി-110003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അപേക്ഷയുടെ പകര്‍പ് jagadish.dora@nic.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. അവസാന തീയതി ഡിസംബര്‍ 31.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.