തൊഴിലറിയാമെന്ന് തെളിയിക്കൂ; ലക്ഷം നേടാം

പണിയെടുക്കാന്‍ അറിയുമെങ്കില്‍ ലക്ഷം രൂപ നിങ്ങളെ തേടിവരും. തൊഴിലില്‍ വിദഗ്ധരായവരെ കണ്ടത്തൊന്‍ ഡയറക്ടറേറ്റ് ഓഫ് എംപ്ളോയ്മെന്‍റ് ആന്‍ഡ് ട്രെയ്നിങ്ങും കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും ചേര്‍ന്ന് നടത്തുന്ന നൈപുണ്യം-2016, ഇന്‍റര്‍നാഷനല്‍ സ്കില്‍ സമ്മിറ്റ് ആന്‍ഡ് സ്കില്‍ ഫിയസ്റ്റയില്‍ നിങ്ങള്‍ക്കും മാറ്റുരക്കാം. വെല്‍ഡിങ്,  പ്ളംബിങ്, കമ്പ്യൂട്ടര്‍-എയ്ഡഡ് ഡിസൈന്‍ (സിവില്‍), ഫിറ്റര്‍, ഇലക്ട്രിക്കല്‍, മൊബൈല്‍ റോബോട്ടിക്സ്, കാര്‍പെന്‍ററി, കാറ്ററിങ് ആന്‍ഡ് റസ്റ്റാറന്‍റ് സര്‍വിസ്, ഇലക്ട്രോണിക്സ്, ഫാഷന്‍ ടെക്നോളജി, ഓട്ടോമൊബൈല്‍ ടെക്നോളജി, ബാക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി മേഖലയിലാണ് മത്സരങ്ങള്‍ നടക്കുക. 25 വയസ്സിന് താഴെയുള്ള ആര്‍ക്കും പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത പരിഗണിക്കില്ല. 
ഒന്നാം സമ്മാനം ഒരുലക്ഷം, രണ്ടാം സമ്മാനം 50,000 തുടങ്ങി 18 ലക്ഷം രൂപയുടെ സമ്മാനങ്ങളും തൊഴില്‍ നൈപുണ്യത്തിനുള്ള സാക്ഷ്യപത്രവും ലഭിക്കും. മൂന്നുഘട്ടങ്ങളായാണ് സ്കില്‍ ഫിയസ്റ്റ നടക്കുക. ആദ്യഘട്ടം ഡിസംബര്‍ ഒന്നിന് സ്ഥാപനത്തില്‍വെച്ചും സോണല്‍ സ്റ്റേജ് ഡിസംബര്‍ 15-23 വരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കും. 
ഫൈനല്‍ സ്റ്റേജ് 2016 ഫെബ്രുവരി 5-7 തിരുവനന്തപുരത്ത് നടക്കും. സോണല്‍ സ്റ്റേജില്‍ രണ്ടുപേരാണ് ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ഇവര്‍ക്ക് പരിശീലനം നല്‍കും. 
www.nypunyam.com എന്ന വെബ്സൈറ്റ് വഴി നവംബര്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.