എം.ജി സര്‍വകലാശാലയില്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലും നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിന് മെയ് 20 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. എം.എ, എം.എസ്സി, എം.ടി.ടി.എം, എല്‍.എൽ.എം എം.എഡ്, എം.പി.ഇഎസ്, എം.ബി.എ എന്നിവയാണ് പ്രോഗ്രാമുകള്‍.

വിശദ വിവരങ്ങള്‍ cat.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എം,എഡ് പ്രോഗ്രാം രജിസ്ട്രേഷന് യോഗ്യതാ പരീക്ഷയുടെ അവസാന രണ്ടു സെമസ്റ്ററുകളുടെ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ അതത് പഠന വകുപ്പുകള്‍ നിഷ്കര്‍ഷിക്കുന്ന സമയപരിധിക്കുള്ളില്‍ യോഗ്യത നേടിയിരിക്കണം.

എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും എം.ബി.എക്ക് admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. പ്രവേശന പരീക്ഷ മെയ് 30, 31 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും. എം.ബി.എക്ക് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തില്ല. ഇ-മെയില്‍: cat@mgu.ac.in, എം.ബി.എ പ്രോഗ്രാം ഇമെയില്‍ -smbs@mgu.ac.in

Tags:    
News Summary - You can apply for PG admission at MG University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.