ആഗ്രഹിച്ചത്​ നേടി വിഷ്ണു

തിരുവല്ല: കുട്ടിക്കാലത്ത് അച്ഛനും അമ്മയുമാണ് സിവില്‍ സര്‍വിസ് മേഖലയെക്കുറിച്ച് വിഷ്ണുവിനോട് (23) ആദ്യം പറയുന്നത്. അന്നേ ആ മോഹം ഉള്ളില്‍ കൂടുകൂട്ടി. വളരുംതോറും അത് ഉള്ളിലുറച്ചു. ഡല്‍ഹി സെന്‍റ്​ സ്റ്റീഫന്‍സ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് എക്കണോമിക്‌സില്‍ ബിരുദത്തിന് ചേര്‍ന്നതും സിവില്‍ സര്‍വിസ് എന്ന ലക്ഷ്യത്തില്‍. കഴിഞ്ഞ തവണ 394ാം റാങ്ക് നേടി.

യു.പി.എസ്.സി വഴി ഡല്‍ഹിയില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്​ തസ്തികയില്‍ പരിശീലനത്തിലിരിക്കെയാണ് രണ്ടാംവട്ടവും സിവില്‍ സര്‍വിസ് എഴുതുന്നത്. ഇത്തവണ റാങ്ക് 31. ഐ.എഫ്.എസിന് ചേരാനാണ് താൽപര്യമെന്ന് ഗുജറാത്തിലെ വാപിയില്‍ സ്ഥിരതാമസമാക്കിയ വിഷ്ണു ശശികുമാര്‍ പറഞ്ഞു.

വിദേശകാര്യ സര്‍വിസില്‍ ജോലി നേടണമെന്ന മോഹത്തോടെയാണ് സിവില്‍ സര്‍വിസിന് വേണ്ടി ശ്രമിച്ചതെന്നും വിഷ്ണു പറഞ്ഞു. ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ശശികുമാര്‍ പി. നായരുടെയും സ്വകാര്യ സ്‌കൂള്‍ അധ്യാപിക സുമയുടെയും ഏകമകനാണ്​. 

Tags:    
News Summary - Vishnu got what he wanted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.