ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളില്‍ അധ്യാപകരുടെ ഒഴിവ്

കോഴിക്കോട് : ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയ നെറ്റ് യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് യോഗ്യത രേഖകളുടെ പകര്‍പ്പ് മെയ് 19ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഓഫീസില്‍ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂ മെയ് 22ന് രാവിലെ 10ന് നടക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ നിര്‍ബന്ധമായും നല്‍കണം. ബയോഡാറ്റയുടെ മാതൃക കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്.

ജേണലിസം അധ്യാപക നിയമനത്തിന് മെയ് 21ന് രാവിലെ 10ന് അസ്സല്‍രേഖകളും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണമെന്ന് അറിയിച്ചു

Tags:    
News Summary - Vacancy for teachers in English and Journalism departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.