തിരുവനന്തപുരം: സംവരണത്തെയും എൻ.ആർ.ഐ ക്ലെയിം ലഭിക്കുന്നതിന് ആവശ്യമായ രേഖകളെയും സംബന്ധിച്ച് സർക്കാർ മെഡിക്കൽ കോളജുകളിലേക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് വ്യവസ്ഥകൾ 5.2.7, 5.2.8(i) പ്രകാരം ആയുര്‍വേദ, ഹോമിയോപ്പതി ബിരുദധാരികള്‍ക്ക് നിലവിൽ അനുവദിച്ച 11 സംവരണ സീറ്റുകൾ 2025 അധ്യയനവർഷം മുതൽ ഒറ്റ യൂനിറ്റായി കണക്കാക്കി പ്രസ്തുത സീറ്റുകളിലേക്ക് നീറ്റ് പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന ആയുര്‍വേദ, ഹോമിയോപതി, സിദ്ധ, യുനാനി ബിരുദദാരികള്‍ക്ക് പ്രവേശനം നൽകും.
എം.ബി.ബി.എസ് സീറ്റുകളിലേക്ക് ക്ലെയിം ഉന്നയിക്കുന്ന ബി.യു.എം.എസ്, ബി.എസ്.എം.എസ് ബിരുദധാരികൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ഇന്റേർൻഷിപ് സർട്ടിഫിക്കറ്റ് എന്നിവ മാർച്ച് 10ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.