ജൗൻപൂർ: യു.പിയിൽ 25കാരൻ നീറ്റ് പരീക്ഷയിൽ വികലാംഗ ക്വാട്ടയിൽ യോഗ്യത നേടുന്നതിനായി ഇടതുകാലിലെ കാൽവിരൽ സ്വയം മുറിച്ചുമാറ്റിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. ലൈൻ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖലീൽപൂർ ഗ്രാമത്തിൽ നിന്നുള്ള സൂരജ് എന്ന യുവാവാണ് ഈ സാഹസം കാണിച്ചത്.
വിപുലമായ തിരച്ചിൽ നടത്തിയിട്ടും, മുറിച്ചുമാറ്റിയ കാൽവിരൽ ഇതുവരെ കണ്ടെത്താനായില്ല. സംഭവം നടന്നതിനടുത്തുള്ള കൃഷിയിടങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിൽ അനസ്തേഷ്യ കുപ്പി, സിറിഞ്ച്, കട്ടർ, നോട്ട്ബുക്ക് എന്നിവ കണ്ടെടുത്തു. സൂരജ് ഓൺലൈനായി ഇതിന്റെ വഴികൾ പഠിച്ചതായാണ് സൂചന.
മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, 25 വയസ്സുള്ള വിദ്യാർഥി ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കി. തുടർന്ന് ജൗൻപൂരിലെ ഒരു സ്വകാര്യ കോളജിൽ നിന്ന് ഫാർമസി കോഴ്‌സ് പഠിച്ചു. നിലവിൽ, എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയാണ്. നീറ്റ് പരീക്ഷയിൽ രണ്ടുതവണ വിജയിക്കാൻ കഴിയാത്തതിനെത്തുടർന്ന് സൂരജ് മാനസിക സമ്മർദ്ദത്തിലേക്ക് വീണിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വൈകല്യ ക്വാട്ടയിൽ പ്രവേശനം നേടുന്നതിനായി സ്വന്തം കാൽ മുറിച്ചുമാറ്റി ശാരീരിക വൈകല്യം വരുത്താൻ പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു.
2026 ൽ എം.ബി.ബി.എസ് കോഴ്‌സിൽ പ്രവേശനം നേടുക എന്നതായിരുന്നു യുവാവിന്റെ ലക്ഷ്യം.‘2026ൽ ഞാനൊരു എം.ബി.ബി.എസ് ഡോക്ടറാകും’ എന്ന് എഴുതിയ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.