പി.ജി പഠനം തുടരാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇയില്‍ എം.എ ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്കൃതം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി മാത്തമറ്റിക്സ്, എം.കോം കോഴ്സുകള്‍ക്ക് 2021ല്‍ പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രസ്തുത കോഴ്സുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. താല്പര്യമുള്ളവര്ക്ക് നവംബർ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 - 2400288, 2407494.
പരീക്ഷ
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി പ്രിന്റിങ് ടെക്നോളജി നവംബര്‍ 2015 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 20 നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 27 നും തുടങ്ങും. സര്‍വകലാശാല പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2024 ജനുവരി മൂന്നിന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി റേഡിയേഷന് ഫിസിക്സ് ജൂലൈ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 27 ന് തുടങ്ങും.
എസ്.ഡി.ഇ രണ്ട്, നാല് സെമസ്റ്റര്‍ എം.എ അറബിക് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 13 ന് തുടങ്ങും. നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി വിദ്യാർഥികളുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ ഒന്നിന് നടക്കും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഒപ്റ്റോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഒമ്പത്, 10 തീയതികളില്‍ വളാഞ്ചേരി എം.ഇ.എസ് കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഡെയറി സയന്‍സ് ആൻഡ് ടെക്നോളജി നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 15, 16 തീയതികളില്‍ എം.ഇ.എസ് കല്ലടി കോളജില്‍ നടക്കും.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2021, നവംബര്‍ 2021, ഏപ്രില്‍ 2022, നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായി 25 വരെ അപേക്ഷിക്കാം.എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. .
റിസര്‍ച് അസിസ്റ്റന്റ്
ഐ.സി.എസ്.എസ്.ആര് പ്രോജക്ടിന്റെ ഭാഗമായി റിസര്‍ച് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് പ്രോജക്ട് കാലാവധി. വിശദ ബയോഡാറ്റയും അനുബന്ധ രേഖകളും 20 നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഇ-മെയില്‍ drsyamili@uoc.ac.in, വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എം.ഫിൽ ട്രാൻസ്ലേഷനൽ ആയുർവേദ കോഴ്സ്
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തൃപ്പൂണിത്തറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച് എം.ഫിൽ (ട്രാൻസ് ലേഷൽ ആയുർവേദ പാർട്ട്ടൈം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സർവകലാശാലയിൽനിന്നോ സർവകലാശാല അംഗീകരിച്ച തത്തുല്യ സ്ഥാപനങ്ങളിൽനിന്നോ എം.എസ്/എം.ഡി (ആയുർവേദ) ഡിഗ്രി പാസായവരും സർവകലാശാലക്ക് കീഴിലെ കോളജുകളിൽ അധ്യാപകരായോ കോഴ്സിന്റെ യോഗ്യത മാനദണ്ഡങ്ങൾ തൃപ്തികരമായി കൈവരിച്ച ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകളായോ സേവനം അനുഷ്ടിക്കുന്നവരും ആയിരിക്കണം. ഡിസംബര്‍ 31ന് 50 വയസ്സ് തികയരുത്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫീസ് 1500 രൂപ. www.kuhs.ac.in ലുള്ള ലിങ്ക് വഴി യാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം നവംബര്‍ 20. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ പ്രോസ്പെക്ടസ് കാണുക.
ബി.എസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സ്
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ ഈ അധ്യയനവർഷം ആരംഭിക്കുന്ന ബി.എസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2023-24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ (കീം 2023) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് www.admissions.kau.in വെബ്സൈറ്റ് സന്ദർശിക്കുക.
അധ്യാപക സ്ഥിരം നിയമനം
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര് സ്റ്റഡീസില്‍ അസി. പ്രഫസര്‍ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ recruit.cusat.ac.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30.
അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം ‘രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022’ വിലാസത്തില്‍ ഡിസംബര്‍ ഏഴിനകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.