പിഎച്ച്.ഡി ഒഴിവ്
തേഞ്ഞിപ്പലം: സര്‍വകലാശാല നാനോസയന്‍സ് ആൻഡ് ടെക്നോളജി പഠനവകുപ്പില്‍ ദേശീയ-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെയോ സമാന സ്ഥാപനങ്ങളുടെയോ ഫെലോഷിപ് ലഭിച്ചവര്‍ക്ക് പിഎച്ച്.ഡി അവസരം. അസി. പ്രഫസര്‍ ഡോ. ഇ.എസ്. ഷിബുവിന് കീഴില്‍ ഒരൊഴിവാണുള്ളത്. ‘പ്രിസിഷന്‍ നാനോ പ്രോബ്സ് ഫോര്‍ ഇലക്ട്രോ ആൻഡ് ഫോട്ടോ കാറ്റലിസ്റ്റ്’ എന്നതാണ് ഗവേഷണ മേഖല. താൽപര്യമുള്ളവര് shibu@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റയും യോഗ്യതാരേഖകളും അയക്കണം. നവംബര്‍ മൂന്നിന് രാവിലെ 10ന് പഠനവകുപ്പില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.
പരീക്ഷ ടൈംടേബ്ള്
ഒന്നാം സെമസ്റ്റര്‍ സി.യു എഫ്.വൈ.യു.ജി.പി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷകളും നവംബര്‍ 2024 റെഗുലര്‍ പരീക്ഷകളും നവംബര്‍ 14ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
ഇ.എം.എം.ആര്.സിയിലെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള (2024 പ്രവേശനം) ജൂലൈ 2025 പരീക്ഷ നവംബര്‍ 17ന് തുടങ്ങും.
പത്താം സെമസ്റ്റര്‍ ബി.ബി.എ.എല്‍എല്‍.ബി (ഓണേഴ്സ്) (2011 സ്കീം - 2019, 2020 അഡ്മിഷന്) എക്സ്റ്റേണല്‍ വൈവ റെഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷ, മൂന്നുവര്‍ഷ എല്‍എല്‍.ബി ആറാം സെമസ്റ്റര്‍ (2015 സ്കീം - 2019-2020 പ്രവേശനം) റെഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷകളുടെ ടൈംടേബ്ള് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റെഗുലര്‍ സപ്ലി. പരീക്ഷ
നവംബര്‍ 12ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജ് വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം, എം.ച്ച്.എം (സി.ബി.സി.എസ്.എസ് പി.ജി 2019 സ്കീം) സെപ്റ്റംബര്‍ 2025, വിദൂര വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 26ലേക്കു മാറ്റി. പുതുക്കിയ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2024 റെഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഒക്ടോബര്‍ 28 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 31 വരെയും 255 രൂപ പിഴയോടെ നവംബര്‍ നാലു വരെയും അപേക്ഷിക്കാം. ഫോണ്‍: 9400498353.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.