ഓണേഴ്സ് ബിരുദം
അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളില്‍ പ്രവേശനത്തിന് ആഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ ഓണ്‍ലൈനില്‍ (cap.mgu.ac.in) അപേക്ഷിക്കാം. കോളജ് തലത്തില്‍ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിക്കും. ഇതനുസരിച്ചുള്ള പ്രവേശനം ഏഴ്, എട്ട് തീയതികളില്‍ കോളജുകളില്‍ നടക്കും. നിലവില്‍ പ്രവേശനമെടുത്തവര്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷ നല്കാന് കഴിയില്ല.
വാക്-ഇന്‍-ഇന്റര്‍വ്യൂ
ലാബ് അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക കരാര്‍ നിയമനത്തിനുള്ള വാക് ഇന്‍-ഇന്റര്‍ വ്യൂ ആഗസ്റ്റ് 11ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. ഇ/ബി/ടി വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഫിസിക്സ് അല്ലെങ്കില്‍ കെമിസ്ട്രി ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 2025 ജനുവരി ഒന്നിന് 36 കവിയരുത്.
താൽപര്യമുള്ളവര് യോഗ്യത രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഉച്ചക്ക് 1.30ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എഡിഎ 5 സെക്ഷനില്‍ എത്തണം.
സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഓപ്പണ്‍ വിഭാഗത്തിലെ ഒരൊഴിവില്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ആഗസ്റ്റ് 14ന് നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 14ന് ഉച്ചകഴിഞ്ഞ് 1.30ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ 7 സെക്ഷനില്‍ എത്തണം.
പരീക്ഷക്ക് അപേക്ഷിക്കാം
നാലും ആറും സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 2013 അഡ്മിഷന് അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ്) നാലും ആറും സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ് സി സൈബര്‍ ഫോറന്‍സിക് (2018 അഡ്മിഷന് റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ആഗസ്റ്റ് 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി സെപ്റ്റംബര്‍ ഒന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി സെപ്റ്റംബര്‍ മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.