അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ 15 മുതല്‍ 17 വരെ ഓണ്‍ലൈനില്‍( cap.mgu.ac.in ) അപേക്ഷിക്കാം.
ഇതുവരെ അപേക്ഷ നല്ക്കാത്തവര്ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും നിശ്ചിത സമയ പരിധിയില്‍ പ്രവേശനം ഉറപ്പാക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രവേശനം റദ്ദായിപ്പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പിഴവു വരുത്തിയതുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാതിരുന്നവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും പ്രത്യേകമായി ഫീസ് അടക്കേണ്ടതില്ല. ഇവര്‍ക്ക് നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും പുതിയതായി ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യാം.
സപ്ലിമെന്ററി അലോട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരും പുതിയതായി ഓപ്ഷനുകള്‍ നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്റില്‍ പ്രവേശനം എടുക്കേണ്ടിവരും. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും.
ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ 14നു മുന്‍പ് പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കു മുന്‍പ് പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലൈ 13ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. cap.mgu.ac.in ല്‍ അപേക്ഷ നല്‍കാം.
എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് നാനോസയന്‍സ് ആൻഡ് നാനോ ടെക്നോളജിയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നടത്തുന്ന എംഎസ് സി ഫിസിക്സ് നാനോസയന്‍സ് ആൻഡ് ടെക്നോളജി ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറും എംഎസ് സി കെമിസ്ട്രി നാനോസയന്‍സ് ആൻഡ് ടെക്നോളജി പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ മൂന്നും സീറ്റുകള്‍ ഒഴിവുകളുണ്ട്.
അര്‍ഹരായവര്‍ ജൂലൈ 14ന് രാവിലെ 12ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫിസില്‍(റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിവരങ്ങള്‍ https://snsnt.mgu.ac.in/ൽ. ഫോണ്‍ -9495392750, 9447709276, 8281915276.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.