തേഞ്ഞിപ്പലം: മണ്ണാര്‍ക്കാട്ടെ സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ടെക്നോളജിയില്‍ (സി.സി.എസ്.ഐ.ടി) എം.സി.എ പ്രോഗ്രാമില്‍ സംവരണ സീറ്റില്‍ ഒഴിവുകളുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 10ന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 9446670011
മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സി.സി.എസ്.ഐ.ടി) 2025 അധ്യയന വര്‍ഷത്തെ എം.സി.എ പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 10ന് ഉച്ചക്ക് ഒന്നിന് മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം. ഫോണ്‍: 9995450927.
സര്‍വകലാശാല സി.സി.എസ്.ഐ.ടികളില്‍ നാലാം സെമസ്റ്റര്‍ എം.സി.എ പ്രോജക്ട് മൂല്യനിര്‍ണയവും വൈവയും കൊടുങ്ങല്ലൂര്‍ സി.സി.എസ്.ഐ.ടിയിലേത് ജൂലൈ 14, 15 തീയതികളിലും മറ്റുള്ളവയിലേത് ജൂലൈ 10, 11 തീയതികളിലും നടക്കും.
തിരുവനന്തപുരം: കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ബി.എഡ് കോളജുകളിലെ (എയ്ഡഡ്) കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിച്ച അതാത് കമ്യൂണിറ്റിയിലെ യോഗ്യരായ വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ പ്രക്രിയ നടത്തുന്നത്.
വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധരേഖകളും (പ്രൊഫൈലിൽ അവകാശപ്പെട്ട എല്ലാ യോഗ്യതകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ) സഹിതം വ്യാഴാഴ്ച 12ന് മുമ്പ് അതാത് കോളജുകളിൽ ഹാജരാകണം. അല്ലാത്തപക്ഷം കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ പ്രക്രിയയിൽനിന്ന് പുറത്താകും.
പഠന ഗവേഷണ വകുപ്പുകളിൽ 2025-2026 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി-വർഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നേടാൻ വ്യാഴാഴ്ച രാവിലെ 11ന് അതാതു പഠനവകുപ്പുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് ഫോൺ: 0471-2308328, 9188526674.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.