പി.ജി ഡിപ്ലോമ
തേഞ്ഞിപ്പലം: സർവകലാശാല പി.ജി ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫീസ്: ജനറൽ വിഭാഗത്തിന് 645 രൂപ, എസ്.സി-എസ്.ടി വിഭാഗത്തിന് 285 രൂപ. ഫീസടച്ച ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം.
പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശന പരീക്ഷ, അഭിമുഖ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി എന്നിവ പിന്നീടറിയിക്കും. വിശദ വിവരങ്ങൾ https://admission.uoc.ac.in/ വെബ്സൈറ്റിൽ. ഫോണ്‍: 0494 2660600, 2407016
പി.ജി പ്രവേശനം
സർവകലാശാല വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025-26 അധ്യയന വർഷത്തെ പി.ജി പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ എട്ടിന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366. ഇ-മെയിൽ: wshod@uoc.ac.in.
പരീക്ഷഫലം
ഒന്ന് മുതൽ നാല് വരെ വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ ബയോകെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 18 വരെ അപേക്ഷിക്കാം.
പരീക്ഷ
വിദൂര വിഭാഗം (പി.ജി-എസ്.ഡി.ഇ-സി.ബി.സി.എസ്.എസ്) എം.എ, എം.കോം, എം.എസ്.സി മാത്തമാറ്റിക്സ് (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. പുതുക്കിയ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
നാലാം സെമസ്റ്റർ (സി.സി.എസ്.എസ് - 2023 പ്രവേശനം) എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, (സി.സി.എസ്.എസ്) എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (സി.സി.എസ്.എസ്- പി.ജി) എം.എസ്.സി അപ്ലൈഡ് സൈക്കോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യൂമൺ ഫിസിയോളജി, കെമിസ്ട്രി, ജിയോളജി നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം https://uoc.kreap.co.in/ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബി.എഫ്.എ, ബി.എഫ്.എ ഇൻ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്.സി സൈക്കോളജി, നാലാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.കോം (2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ /സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.