സർവകലാശാല വാർത്തകൾ

കാലിക്കറ്റ് കമ്യൂണിറ്റി ക്വോട്ടയിൽ

ബിരുദ പ്രവേശനം

തേഞ്ഞിപ്പലം: ബിരുദ പ്രവേശനത്തോടനുബന്ധിച്ച് എയ്‌ഡഡ്‌ കോളജുകളിലെ കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് അതത് കോളജുകളിലും സ്റ്റുഡന്റ്സ് ലോഗിനിലും ലഭ്യമാണ്. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾ തിരഞ്ഞെടുത്ത കോളജുകളിൽനിന്നാണ് കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റ് പ്രകാരമായിരിക്കും അതത് കോളജുകൾ പ്രവേശനം നടത്തുക. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ടശേഷം അവർ നിർദേശിക്കുന്ന സമയക്രമം പാലിച്ച് പ്രവേശനത്തിന് ഹാജരാവണം.

കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിച്ചവർ സ്റ്റുഡന്റ്സ് ലോഗിൻ വഴി മാൻഡേറ്ററി ഫീസടക്കണം. കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലുൾപ്പെട്ട, നിലവിൽ മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർ (രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടി ഹയർ ഓപ്‌ഷൻ നിലനിർത്തി മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർ ഉൾപ്പെടെ) മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നതുവരെ കമ്യൂണിറ്റി ക്വോട്ടയിലേക്കുള്ള പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളജുകളോട് ആവശ്യപ്പെടാം.

അക്കാദമിക് കോഓഡിനേറ്റർ നിയമനം

എജുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്ററിൽ അക്കാദമിക് കോഓഡിനേറ്റർ (ഡി.ടി.എച്ച് പ്രോജക്ട്) തസ്തികയിലേക്ക് കരാർ നിയമനത്തിനുമുള്ള വാക്-ഇൻ ഇന്റർവ്യൂ ജൂലൈ 10ന് നടക്കും. വിജ്ഞാപനം https://www.emmrccalicut.org/ൽ.

എൻ.ആർ.ഐ ക്വോട്ട പ്രവേശനം

സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി പ്രോഗ്രാമിന് ആറ് എൻ.ആർ.ഐ ക്വോട്ട സീറ്റൊഴിവുണ്ട്. യോഗ്യത: ബി.എസ് സി ഫുഡ് സയൻസ്/ബി.വോക് ഫുഡ് സയൻസ്. ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോർട്ട്, വിസ, ഓൺലൈൻ അപേക്ഷ പ്രിന്റൗട്ട്, അസ്സൽ ചലാൻ, എസ്.എസ്.എൽ.സി, പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കണം. ഫോൺ: 80898 41996.

വനിത പഠനവകുപ്പിൽ പി.ജി പ്രവേശനം

വനിത പഠനവകുപ്പിൽ 2025-26 അധ്യയനവർഷത്തെ പി.ജി പ്രവേശനത്തിന് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ബുധനാഴ്ച നടക്കും. യോഗ്യരായവർക്ക് അഡ്മിഷൻ മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ-മെയിൽ: wshod@uoc.ac.in.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.