കോട്ടയം: സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 25ന് വൈകിട്ട് നാലിന് മുന്‍പ് പ്രവേശനം നേടണം. താത്കാലിക പ്രവേശനം തിരഞ്ഞടുക്കുന്നവര്‍ കോളജുകളില്‍ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കിയാല്‍ മതിയാകും.
അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ ഇതുവരെ അപേക്ഷിക്കാതിരുന്നവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ മൂന്നുവരെ cap.mgu.ac.inല്‍ രജിസ്റ്റര്‍ ചെയ്യാം. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്ക് ഓപ്ഷനുകള്‍ മാറ്റുന്നതിനും ഈ ദിവസങ്ങളില്‍ സൗകര്യമുണ്ട്.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ 27ന് രാവിലെ 11ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, വിശ്വകര്‍മ്മ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
ഈ വിഭാഗങ്ങളില്‍ പെട്ടവരുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗങ്ങളില്‍നിന്നുള്ളവരെയും മറ്റു സംവരണ വിഭാഗങ്ങളില്‍നിന്നും യോഗ്യരായവര്‍ ഇല്ലെങ്കില്‍ ഓപണ്‍ വിഭാഗത്തില്‍ പെട്ടവരെയും പരിഗണിക്കും. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന റഗുലര്‍ ഫുള്‍ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്-സപ്ലൈ ചെയിന്‍ ആൻഡ് പോര്‍ട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആൻഡ് കണ്‍ഫെക്ഷണറി (യോഗ്യത-പ്ലസ്ടു) പി.ജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആൻഡ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്സൈറ്റില്‍. ഇമെയില്‍: dasp@mgu.ac.in ഫോണ്‍-8078786798, 0481 2733292
അഫിലിയേറ്റഡ് കോളജുകളിലെ നാലാംസെമസ്റ്റര്‍ എം.എ ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ (എം.എ ജെ.എം.സി സി.എസ്.എസ്-2023 അഡ്മിഷന് റെഗുലര്‍ 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പ്രാക്ടിക്കല്‍ പരീക്ഷ 26 മുതല്‍ പുല്ലരിക്കുന്ന് കാമ്പസില്‍ നടക്കും. നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീന് ലേണിങ്, ഡാറ്റാ സയന്‍സ് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി മെയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 മുതല്‍ നടക്കും.
ഏഴാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് (2021 അഡ്മിഷന് റഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന് മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.