കോട്ടയം: സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2024 -’25 അഡ്മിഷന് നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 21 വരെ മേജര്‍ സ്വിച്ചിങിനും കോളജ് മാറ്റത്തിനും അവസരം. വിദ്യാര്‍ഥികള്‍ https://edp.mgu.ac.in/ ൽ ലോഗിന്‍ ചെയ്താണ് ഓപ്ഷന് തെരഞ്ഞെടുക്കേണ്ടത്.
ഒരു വിദ്യാര്‍ഥിക്ക് പരമാവധി പന്ത്രണ്ട് ഓപ്ഷനുകള്‍ നല്‍കാം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളുള്ള മേജറുകളിലേക്കും ഈ സമയപരിധിയില്‍ ഓപ്ഷന് നല്‍കാനാകും. ജൂണ്‍ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് 24 മുതൽ 26 വരെ വിദ്യാര്‍ഥികള്‍ക്ക് മേജര്‍ സ്വിച്ചിങും കോളജ് മാറ്റവും ഓണ്‍ലൈനില്‍ കണ്‍ഫേം ചെയ്യാം.
മാനേജ്മെന്റ് ക്വാട്ട റാങ്ക് ലിസ്റ്റ് ജൂണ്‍ 27ന് പ്രസിദ്ധീകരിക്കും. ഈ വിഭാഗത്തില്‍ ജൂണ്‍ 28ന് സ്വിച്ചിങ് കണ്ഫര്മേഷന് നടത്താം.
അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് സ്പോർട്സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളിലെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം. അവസാന തീയതി ജൂണ്‍ 21.
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എം.എസ്.സി സുവോളജി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ studentportal.mgu.ac.in ൽ.
അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര ഏകീകൃത എല്‍ എല്‍. ബി (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, ത്രിവത്സര എല്‍ എല്‍.ബി 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2015, 2016 അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.