ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍;
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് സ്കൂളിന്റെ 4+1 ഓണേഴ്സ് പ്രോഗ്രാമുകളിലും പ്രവേശനത്തിന് ജൂണ്‍ ഏഴുവരെ cap.mgu.ac.in ൽ രജിസ്റ്റര്‍ ചെയ്യാം.എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ്, മാനേജ്മെന്റ് ക്വാട്ട, സ്പോര്‍ട്സ്, ഭിന്നശേഷി ക്വാട്ടകള്‍ എന്നിവയില്‍ പ്രവേശനം തേടുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം.അപേക്ഷയില്‍ ജൂണ്‍ 12,13 തീയതികളില്‍ തിരുത്തലുകള്‍ വരുത്താം. ഇതോടൊപ്പം ഓപ്ഷനുകള്‍ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാം.സാധ്യതാ അലോട്ട്മെന്റ് ജൂണ്‍ 12നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 18നും പ്രസിദ്ധീകരിക്കും.
സ്പോര്‍ട്സ്, കള്‍ചറല്‍, വികലാംഗ ക്വാട്ടകളിലെ താൽക്കാലിക റാങ്ക് ലിസ്റ്റ് ജൂണ്‍ 11നും അന്തിമ റാങ്ക് ലിസ്റ്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും. ഈ ക്വാട്ടകളിലെ പ്രവേശനം ജൂണ്‍ 13, 14 തീയതികളില്‍ കോളജുകളില്‍ നടക്കും.
പി.ജി അഡ്മിഷൻ
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ജൂണ്‍ 10 വരെ cap.mgu.ac.in രജിസ്റ്റര്‍ ചെയ്യാം. സാധ്യതാ അലോട്ട്മെന്റ് ജൂണ്‍ 16നും ഒന്നാം അലോട്ട്മെന്റ് 24നും പ്രസിദ്ധീകരിക്കും.സ്പോര്‍ട്സ്, കള്‍ചറല്‍, വികലാംഗ ക്വാട്ടകളിലെ താൽക്കാലിക റാങ്ക് ലിസ്റ്റ് ജൂണ്‍ 20നും അന്തിമലിസ്റ്റ് ജൂണ്‍ 25നും പ്രസിദ്ധീകരിക്കും. പ്രവേശനം ജൂണ്‍ 25, 26 തീയതികളില്‍.
പി.ജി: അവസാന ദിനം നാളെ
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍സ്കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് തിങ്കളാഴ്ച വൈകീട്ട് വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. എം.എ, എം.എസ്സി, എം.ടി.ടി.എം, എൽഎൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ എന്നിവയാണ് പ്രോഗ്രാമുകള്‍.എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് www.cat.mgu.ac.in വഴിയും എം.ബി.എക്ക് admission.mgu.ac.in വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. എം.ബി.എക്ക് സി.മാറ്റ്/ക്യാറ്റ്/കെ.മാറ്റ് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്, അഭിമുഖം എന്നിവയിലെ സ്കോര്‍ പരിഗണിച്ചാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.