പുനഃപ്രവേശന അപേക്ഷ
പ്രൈവറ്റ് രജിസ്ട്രേഷന് വഴി ബി.എ അഫ്ദലുല്‍ ഉലമ / ബി.എ ഇക്കണോമിക്സ് / ബി.എ ഹിസ്റ്ററി / ബി.എ പൊളിറ്റിക്കല്‍ സയന്‍സ് / ബി.എ ഫിലോസഫി / ബി.എ സോഷ്യോളജി / ബി.കോം / ബി.ബി.എ (CBCSS) പ്രോഗ്രാമുകള്‍ക്ക് 2020ല്‍ പ്രവേശനം നേടി ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത വിദ്യാർഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന് വിങ്ങില്‍ നേരിട്ടെത്തി നാലാം സെമസ്റ്ററിലേക്ക് (CBCSS 2022) പുനഃപ്രവേശനം നേടാം.
നേരിട്ടെത്തി പിഴ കൂടാതെ ഫെബ്രുവരി ഏഴ് വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും 500 രൂപ അധിക പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ എം.എ ഇക്കണോമിക്സ് / എം.എ സോഷ്യോളജി / എം.എ ഹിന്ദി / എം.എ ഫിലോസഫി / എം.എ സംസ്കൃതം / എം.എ പൊളിറ്റിക്കല്‍ സയന്‍സ് / എം.എ ഹിസ്റ്ററി / എം.എ അറബിക് / എം.എസ്.സി മാത്തമാറ്റിക്സ് / എം.കോം പി.ജി പ്രോഗ്രാമുകള്‍ക്ക് 2021ല്‍ പ്രവേശനം നേടി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ വിദ്യാർഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് CBCSS 2022 പ്രവേശനം പി.ജി ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാം. പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി പിഴ കൂടാതെ ഫെബ്രുവരി 9 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
അപേക്ഷതീയതി നീട്ടി
ബി.കോം / ബി.ബി.എ (CCSS 2009 മുതല്‍ 2013 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ അപേക്ഷ 11 വരെ നീട്ടി.
പരീക്ഷ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.സി.എ (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 13 മുതല്‍ ലഭ്യമാകും.
ബി.ബി.എ എല്‍.എല്‍.ബി (ഹോണേഴ്സ്) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 (2019 മുതല്‍ 2021 വരെ പ്രവേശനം), നവംബര്‍ 2023 (2015 മുതല്‍ 2018 വരെ പ്രവേശനം) / അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2024 (2016 മുതല്‍ 2018 വരെ പ്രവേശനം), നവംബര്‍ 2023 (2019 ആൻഡ് 2020 പ്രവേശനം) / ഏഴാം സെമസ്റ്റര്‍ ഏപ്രില്‍ 2024 (2016 മുതല്‍ 2018 വരെ പ്രവേശനം), നവംബര്‍ 2023 (2019 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 14 വരെ അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി അഞ്ച് മുതല്‍ ലഭ്യമാകും.
വയനാട് ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ഒന്നാം വര്‍ഷ ബി.എച്ച്.എം ആൻഡ് സി.ടി (2023 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഫെബ്രുവരി അഞ്ച് മുതല്‍ വീണ്ടും ലഭ്യമാകും. പിഴ കൂടാതെ 12 വരെ അപേക്ഷിക്കാം.
ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക് (2012 ആൻഡ് 2013 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപക്ഷിക്കാനുള്ള ലിങ്ക് ഫെബ്രുവരി രണ്ട് മുതല്‍ 20 വരെ ലഭ്യമാകും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് (2014 മുതല്‍ പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എസ്.സി ഫിസിക്സ് (2011, 2012, 2014, 2015 ആൻഡ് 2016 പ്രവേശനം) ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.