പുനഃപ്രവേശന അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ അഫ്ദലുല്‍ ഉലമ/ ബി.എ ഇക്കണോമിക്സ്/ ബി.എ ഹിസ്റ്ററി/ ബി.എ പൊളിറ്റിക്കല്‍ സയന്‍സ്/ ബി.എ ഫിലോസഫി/ ബി.എ സോഷ്യോളജി/ ബി.കോം/ ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ് & സി.ബി.സി.എസ്.എസ്) 2018, 2019 & 2021 പ്രവേശനം ഒന്നു മുതല്‍ മൂന്നു വരെ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ വിദ്യാർഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി പിഴ കൂടാതെ ഫെബ്രുവരി അഞ്ചു വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി ഒമ്പതു വരെയും 500 രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ മാതൃക പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ/ ബി.കോം/ ബി.ബി.എ (സി.ബി.സി.എസ്.എസ് 2022 പ്രവേശനം) വിദ്യാർഥികള്‍ക്കായുള്ള ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ മാതൃക പരീക്ഷ (ട്രയല്‍ എക്സാമിനേഷന്) 28, 29 തീയതികളില്‍ നടത്തും. ഈ ദിവസങ്ങളില്‍ ഏതു സമയത്തും വിദ്യാർഥികൾക്ക് ലിങ്കില്‍ കയറി പരിശീലനം നേടാം. പരീക്ഷ ലിങ്ക്: https://examonline.uoc.ac.in. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര്‍ വിവിധ ബി.വോക് കോഴ്സുകളുടെ നവംബര്‍ 2021 & നവംബര്‍ 2022 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി ഒമ്പതു വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെയും സര്‍വകലാശാല സെന്ററുകളിലെയും ഒന്നാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബി.എഡ് വിദ്യാർഥികള്‍ക്കായി ജനുവരി 12ന് നടക്കേണ്ടിയിരുന്ന ഓപ്ഷനല്‍ കോഴ്സ് ‘എജു 05.2 തിയററ്റിക്കല്‍ ബേസിസ് ഓഫ് ഇംഗ്ലീഷ് ടീച്ചിങ്’ നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷ വിജ്ഞാപന പ്രകാരം ഫെബ്രുവരി അഞ്ചിന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.കോം/ ബി.ബി.എ (സി.ബി.സി.എസ്.എസ് -യു.ജി 2019 പ്രവേശനം, സി.യു.സി.ബി.സി.എസ്.എസ് -യു.ജി 2017 & 2018 പ്രവേശം)/ ബി.കോം പ്രഫഷനല്‍ (സി.യു.സി.ബി.സി.എസ്.എസ് -യു.ജി 2017 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2022 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.