സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ നാ​ല് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്സ് ജ​നു​വ​രി 2024 സ​പ്ലി​മെ​ന്റ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ എ​ട്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ര്‍ഷ അ​ഫ്ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മേ​യ് 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ- എം.​എ ഇ​ക്ക​ണോ​മി​ക്സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും ഒ​ന്നാം വ​ര്‍ഷ മേ​യ് 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ സോ​ഷ്യോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ് സി, ​ബി.​സി.​എ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ് സി (​മാ​ത്ത​മ​റ്റി​ക്സ്), ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​വി.​സി, ബി.​എ​ഫ്.​ടി, ബി.​എ-​എ.​എ​ഫ്.​യു, ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.ജി

പരീക്ഷ അപേക്ഷ

കോ​ട്ട​യം: രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ് (ദ്വിവത്സര പ്രോഗ്രാം -2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്‍ററിയും ഇംപ്രൂവ്‌മെന്‍റും) പരീക്ഷകൾ ഡിസംബർ 18ന് ആരംഭിക്കും. ഡിസംബർ ഒന്നുവരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ് (നാലുവർഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം -2022 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്‍ററി) പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കും. നവംബർ 30 വരെ അപേക്ഷ നൽകാം.

നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ഡോക്യുമെന്‍റേഷൻ (2021 അഡ്മിഷൻ റെഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്‍റേഷൻ (2011 മുതൽ 2015 വരെ അഡ്മിഷനുകൾ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ 11ന് ആരംഭിക്കും. നവംബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. എട്ടാം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ റെഗുലർ, 2019ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, ഡെസർട്ടേഷൻ പരീക്ഷകൾക്ക് നവംബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

വൈവ വോസി

മൂന്നും നാലും സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് (2021 അഡ്മിഷൻ റെഗുലർ - പ്രൈവറ്റായി രജിസ്റ്റർ ചെയ്തവർക്കു മാത്രം, ജൂൺ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഡിസംബർ രണ്ടിന് സർവകലാശാല പരീക്ഷ ഭവനിൽ (റൂം നമ്പർ 201) നടക്കും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എം.എസ്​സി മെഡിക്കൽ ബയോകെമിസ്ട്രി (2021 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്‍ററി -നവംബർ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 18 മുതൽ നടക്കും.

ഒക്ടോബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷനുകൾ സപ്ലിമെന്‍ററി), എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്‍ററി, 2014, 2015 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ എട്ടു മുതൽ അതത് കോളജുകളിൽ നടക്കും.

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2016 സ്കീ​മു​കാ​ർ & അ​ർ​ഹ​രാ​യ 2010 സ്കീ​മു​കാ​ർ) പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ 11 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​ന് 110 രൂ​പ ഫൈ​നോ​ടെ 13 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 14 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

റി​സ​ർ​ച് പ്രോ​ട്ടോ​കോ​ൾ പ്ര​സ​ന്റേ​ഷ​ൻ

ന​വം​ബ​റി​ൽ ന​ട​ത്തി​യ പി.​എ​ച്ച്.​ഡി വ​ർ​ഷാ​ന്ത്യ പ​രീ​ക്ഷ എ​ഴു​തി പാ​സാ​യ റി​സ​ർ​ച് സ്കോ​ളേ​ഴ്സ് ഫ​ല​പ്ര​സി​ദ്ധീ​ക​ര​ണം ക​ഴി​ഞ്ഞ്, മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ഡോ​ക്ട​റ​ൽ ക​മ്മി​റ്റി​യു​ടേ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടേ​യും അം​ഗീ​കാ​രം വാ​ങ്ങി​യ റി​സ​ർ​ച് പ്രോ​ട്ടോ​കോ​ൾ, പ്ര​സ​ന്‍റേ​ഷ​നു​ള്ള തീ​യ​തി സ​ഹി​തം സൂ​പ്പ​ർ​വൈ​സി​ങ് ഗൈ​ഡ് മു​ഖേ​ന യൂ​നി​വേ​ഴ്സി​റ്റി​യെ അ​റി​യി​ക്ക​ണം. ഇ-​മെ​യി​ൽ ഐ​ഡി: Phd.exams@kuhs.ac.in.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി (2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.