പുനഃക്രമീകരിച്ച പരീക്ഷ തീയതി
തിരുവനന്തപുരം: ഒക്ടോബർ 16ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 31ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
നവംബർ രണ്ടിന് തിരുവൻവണ്ടൂർ ശ്രീഅയ്യപ്പ കോളജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോംപ്ലിമെന്ററി:കെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷ നവംബർ ഒന്നിലേക്ക് മാറ്റി. മറ്റു കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഒക്ടോബർ 16ന് ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 31 ലേക്ക് പുനഃക്രമീകരിച്ചു.
പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ്
സെന്റര്‍ ഫോര്‍ ജിയോ സ്പെഷല്‍ ഇൻഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇൻഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9447103510. വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും www.keralauniversity.ac.in.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ ബിരുദവും ക്ലിനിക്കൽ സൈക്കോളജിസ്റ്റായി കുറഞ്ഞത് ഒരുവർഷത്തെ സേവനപരിചയവുമാണ് യോഗ്യത. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31 വരെ ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686560 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
എം.എഡ് പ്രവേശനം
കോട്ടയം: ടീച്ചേഴ്സ് ട്രെയിനിങ് കോളജുകളിൽ എം.എഡ് പ്രോഗ്രാമിൽ ഏകജാലക പ്രവേശനത്തിന് 26 വരെ രജിസ്റ്റർ ചെയ്യാം. ആദ്യ അലോട്ട്മെന്റ് 28ന് പ്രസിദ്ധീകരിക്കും. നവംബർ ആറിന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കും.
എം.ബി.എ സീറ്റൊഴിവ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര, കുറ്റിപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ 2023-24 വര്‍ഷത്തില്‍ എം.ബി.എ സീറ്റൊഴിവ്. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. സര്‍വകലാശാല പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രാവിലെ 10.30ന് കരിമ്പനപ്പാലത്തുള്ള ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 6282478437, 9495319339, 9846393853. കുറ്റിപ്പുറം കേന്ദ്രത്തില്‍ 28ന് രാവിലെ 11ന് മുമ്പാണ് എത്തേണ്ടത്. ഫോണ്‍: 8943129076, 8281730002, 9562065960. പാലക്കാട് മരുത റോഡിലുള്ള കേന്ദ്രത്തില്‍ 27ന് വൈകീട്ട് നാലിന് മുമ്പാണ് പ്രവേശനത്തിന് ഹാജരാകേണ്ടത്. ഫോണ്‍: 0491 257 1863.
ബി.ആര്‍ക് സപ്ലിമെന്ററി
എല്ലാ അവസരങ്ങളും നഷ്ടമായ 2012, 2013 പ്രവേശനം ബി.ആര്‍ക് വിദ്യാര്‍ഥികള്‍ക്ക് ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി നവംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. പേക്ഷകള്‍ 25 വരെ സ്വീകരിക്കും. വിശദവിവരം വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.