പ്രാക്ടിക്കല്‍ പരീക്ഷ
തേഞ്ഞിപ്പലം: ആറാം സെമസ്റ്റര്‍ ബി.വോക് അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും മേയ് 10ന് നടക്കും.
അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും മേയ് 15ന് നടക്കും.ആറാം സെമസ്റ്റര്‍ ബി.ടി.എ ഏപ്രില്‍ 2023 ഡിസര്ട്ടേഷന് മൂല്യനിര്‍ണയവും വൈവയും മേയ് 17ന് നടക്കും.
പരീക്ഷഫലം
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ബയോടെക്നോളജി മേയ് 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പ്രത്യേക ബിരുദ പരീക്ഷ
സ്പോര്‍ട്സ്, എന്‍.സി.സി പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.ഡബ്ല്യൂ, ബി.സി.എ ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷകള്‍ നഷ്ടമായവര്‍ക്കുള്ള പ്രത്യേക പരീക്ഷ 24 മുതല്‍ സര്‍വകലാശാല ടാഗോര്‍ നികേതനില്‍ നടത്തും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി നവംബര്‍ 2022 എം.എ സോഷ്യോളജി, എം.എസ്.സി ബോട്ടണി വിത്ത് കമ്പ്യൂട്ടേഷനല്‍ ബയോളജി, എം.എസ്.സി സൈക്കോളജി പരീക്ഷകള്‍ക്ക് പിഴയില്ലാതെ മേയ് 23 വരെയും 170 രൂപ പിഴയോടെ 25 വരെയും രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
അദീബെ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം (2016 സിലബസ്) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രില്‍/ മേയ് 2023) പരീക്ഷകള്‍ മേയ് 15നും പ്രിലിമിനറി രണ്ടാം വര്‍ഷം മേയ് 26നും തുടങ്ങും.അദീബെ ഫാസില്‍ അവസാന വര്‍ഷ റെഗുലര്‍/ സപ്ലിമെന്ററി/ (ഏപ്രില്‍/ മേയ് 2023) പരീക്ഷകള്‍ മേയ് 26ന് ആരംഭിക്കും. ടൈംടേബ്ള് വെബ്സൈറ്റില്‍.
ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി
അവസരങ്ങള്‍ എല്ലാം കഴിഞ്ഞ യഥാക്രമം ഒന്ന് (2019 പ്രവേശനം), രണ്ട് (2018), മൂന്ന് വര്‍ഷ (2016, 2017) വര്‍ഷ ബി.എച്ച്.എം വിദ്യാർഥികള്‍ക്കുള്ള ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് മേയ് 15 വരെ ലഭ്യമാകും. അപേക്ഷയുടെ പകര്‍പ്പും ഫീസ് അടച്ച രസീതും 17 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ജൂൺ ഒന്നിന് തുടങ്ങുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -II സപ്ലിമെന്ററി പരീക്ഷക്ക് മേയ് അഞ്ച് മുതൽ 15 വരെയും ഫൈനോടെ 17 വരെയും സൂപ്പർഫൈനോടെ 19 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ ടൈംടേബ്ൾ
മേയ് 15 മുതൽ 22 വരെ തീയതികളിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ഫെബ്രുവരിയിൽ നടത്തിയ ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 12ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
റീടോട്ടലിങ് ഫലം
ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ ബി.പി.ടി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.