തേഞ്ഞിപ്പലം: സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ പി.എച്ച്.ഡി പ്രവേശനത്തിന് അര്‍ഹരായ ജെ.ആര്.എഫ് നേടിയവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മേയ് എട്ടിന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ നവംബര്‍ എം.എ ഹിസ്റ്ററി, എം.എ അറബിക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം അവസാന വര്‍ഷ എം.എ മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗത്തില്‍ പുനഃപ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 െറഗുലര്‍ പരീക്ഷകള്‍ക്ക് 170 രൂപ പിഴയോടെ മേയ് രണ്ട് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മേയ് 24ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. വിദൂര വിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി ഏപ്രില്‍/ മേയ് 2022 മേയ് 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ വിവിധ ബി.വോക് പരീക്ഷകളുടെ (െറഗുലര്‍/ സപ്ലിമെന്ററി, നവംബര്‍ 2021) ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരം സര്‍വകലാശാല വെബ്സൈറ്റില്‍
തൃശൂർ: ജൂൺ അഞ്ചിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് മേയ് 12 വരെയും ഫൈനോടെ 16 വരെയും സൂപ്പർഫൈനോടെ 20 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് രണ്ടിന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ, മേയ് മൂന്നിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, മേയ് 15ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ് സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.