പരീക്ഷഫലം
തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, പാര്‍ട്ട് ടൈം സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഇക്കണോമിക്സ് മേയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എനി ടൈം പിഎച്ച്.ഡി രജിസ്ട്രേഷന്
സര്‍വകലാശാല പഠന വകുപ്പുകളിലെയും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലെയും എനി ടൈം പിഎച്ച്.ഡി രജിസ്ട്രേഷന് 2022 വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികളുടെ പ്രവേശന നടപടിക്രമങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.
പ്രസന്റേഷൻ ഫീസ്
തൃശൂർ: ഡിസംബറിൽ നടത്തിയ പിഎച്ച്.ഡി വർഷാന്ത്യ പരീക്ഷയിൽ വിജയിച്ച ഗവേഷണ വിദ്യാർഥികൾ റിസർച്ച് പ്രോട്ടോകോൾ/മെത്തഡോളജി പ്രസന്റേഷൻ ഫീസായി 2500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കേരള ആരോഗ്യ സർവകലാശാല ഫിനാൻസ് ഓഫിസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആരോഗ്യ സർവകലാശാല ശാഖയിൽ മാറ്റാവുന്ന വിധത്തിൽ എടുത്ത് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.kuhs.ac.in സന്ദർശിക്കുക.
സർട്ടിഫിക്കറ്റ് ഫീസ്
തൃശൂർ: ജനുവരി ഏഴിന് നടത്തിയ പിഎച്ച്.ഡി പ്രവേശന പരീക്ഷയിൽ വിജയിച്ചവർ, പിഎച്ച്.ഡി പ്രവേശനത്തിന് പ്രവേശന പരീക്ഷ സർട്ടിഫിക്കറ്റ് അത്യാവശ്യമായതിനാൽ സർട്ടിഫിക്കറ്റ് ഫീസ് 500 രൂപ ഓൺലൈനായി സർവകലാശാലയിൽ അടച്ച് രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.kuhs.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.