എഫ്.വൈ.യു.ജി.പി ഒന്നാം സെമസ്റ്റർ: അപേക്ഷ തീയതി നീട്ടി
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി (2024 പ്രവേശനം) നവംബർ 2024 ഡെഫിഷ്യൻസി റെഗുലർ പരീക്ഷകൾക്കും നവംബർ 2025 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും അപേക്ഷ തീയതി നീട്ടിയതുപ്രകാരം പിഴകൂടാതെ നവംബർ ആറു വരെയും 255 രൂപ പിഴയോടെ നവംബർ 10 വരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്.ഡബ്ല്യു, ബി.എഫ്.ടി, ബി.വി.സി, ബി.എ അഫ്ദലുൽ ഉലമ (CBCSS - 2019 പ്രവേശനം മുതൽ) ഏപ്രിൽ 2025 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
റിസർച് ഫെലോ
കെമിസ്ട്രി പഠനവകുപ്പ് പ്രഫസർ ഡോ. രാജീവ് എസ്. മേനോൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിട്ടുള്ള എ.എൻ.ആർ.എഫ്-പി.എ.ഐ.ആർ പ്രോജക്ടിലേക്ക് റിസർച് ഫെലോ അപേക്ഷ ക്ഷണിച്ചു. നാഷനൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒരൊഴിവും ജൂനിയർ റിസർച് ഫെലോയുടെ നാല് ഒഴിവുകളുമാണുള്ളത്. യോഗ്യരായവർക്ക് നവംബർ 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് ബന്ധപ്പെടുക- പ്രഫ. ഡോ. രാജീവ് എസ്. മേനോൻ, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635, ഫോൺ: 8708901937, ഇ-മെയിൽ: rajeev@uoc.ac.in. വിശദ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും.
എം.ജി സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസെബിലിറ്റീസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ്ടു/ പ്രീ ഡിഗ്രി പാസായിരിക്കണം. ഫോണ്‍-0481-2733399, 08301000560. വെബ് സൈറ്റ് www.dlle.mgu.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.