എം.ജി
പ്രാക്ടിക്കല്‍
കോട്ടയം: അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്) ബി.എ മള്‍ട്ടിമീഡിയ, ബി.എ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ആൻഡ് ബി.എ ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റല്‍ എഡിറ്റിങ് (പുതിയ സ്കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025ന്‍റെ പ്രാക്ടിക്കല്‍ നവംബര്‍ മൂന്നിന് തുടങ്ങും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാംസെമസ്റ്റര്‍ ബി.എ ആനിമേഷന്‍ ആൻഡ് ഗ്രാഫിക് ഡിസൈന്‍, ബി.എ വിഷ്വല്‍ ആര്‍ട്സ്, ബി.എ ആനിമേഷന്‍ ആൻഡ് വിഷ്വല്‍ ഇഫക്ട്സ് (പുതിയ സ്കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025ന്‍റെ പ്രാക്ടിക്കല്‍ 29ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്) ബി.എസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡല്‍-3 (പുതിയ സ്കീം- 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ നാലിന് തുടങ്ങും.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എം.ജി.യു യു.ജി.പി, ബി.ബി.എ, ബി.സി.എ (ഓണേഴ്സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും റീഅപ്പിയറന്‍സും) നവംബര്‍ 2025 പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.
ഫാഷന്‍ ടെക്നോളജി കോഴ്സ്
ഇന്‍റര്‍യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്‍റെ (ഐ.യു.സി.ഡി.എസ്) ഫാഷന്‍ ടെക്നോളജി ആൻഡ് ബ്യൂട്ടീഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് കോഴ്സ് ദൈര്‍ഘ്യം. തിയറി ക്ലാസുകള്‍ യൂനിവേഴ്സിറ്റി കാമ്പസിലും പ്രാക്ടിക്കൽ പ്രമുഖ ഗാര്‍മെന്‍റ് കമ്പനികളിലുമായിരിക്കും.
പ്രായപരിധി ഇല്ല. ഫോണ്‍: 9496414917 മെയില്‍ :iucds@mgu.ac.in
ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
സര്‍വകലാശാലയിലെ ഡോ. ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് ആൻഡ് ജി.ഐ.എസ് വിഭാഗം ഏഷ്യ സോഫ്റ്റ്ലാബിന്‍റെ (ആര്‍.പി.ടി.ഒ) സഹകരണത്തോടെ നടത്തുന്ന ഡി.ജി.സി.എ അംഗീകൃത ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്നുമാസമാണ് ദൈര്‍ഘ്യം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ സ്മോള്‍ ക്ലാസ് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. യോഗ്യത: പത്താം ക്ലാസ്. പ്രായം 18നും 60നും മധ്യേ. ഫോണ്‍: 7012147575, 6282448585 വെബ്സൈറ്റ്: www.ses.mgu.ac.in
ആരോഗ്യ
പരീക്ഷതീയതി പ്രഖ്യാപിച്ചു
തൃശൂർ: മൂന്നാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്‌നോളജി ഡിഗ്രി (2019, 2020 സ്കീമുകൾ) ഡിസംബർ 2025, റെഗുലർ (2022 അഡ്മിഷൻ)/സപ്ലിമെന്ററി പരീക്ഷ, ഡിസംബർ മൂന്നിന് ആരംഭിക്കും.
പരീക്ഷ ടൈംടേബ്ൾ
രണ്ടാം സെമസ്റ്റർ എം.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി അടക്കമുള്ള വിവിധ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kuhs.ac.in)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.